ദോഹ: മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധത്തിന് ഇത്തവണ അറുതിയാവുമോ? മുമ്പും ഇത്തരത്തിൽ പ്രതീക്ഷ നൽകുന്ന നീക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. എന്നാൽ മു െമ്പങ്ങുമില്ലാത്തവിധം സൗദി അധികൃതരിൽ നിന്നുണ്ടാകുന്ന പ്രസ്താവനകൾ അടക്കം സൂചിപ്പിക്കുന്നത് പ്രതിസന്ധിക്ക് ഇത്തവണ പരിഹാരമാകുമെന്ന് തന്നെയാണ്.
ഉപരോധം പൂർണാർഥത്തിൽ ഇല്ലാതാകിെല്ലങ്കിലും ഭാഗികമായെങ്കിലും പിൻവലിക്കപ്പെടുമെന്നാണ് അറിയുന്നത്. കര അതിർത്തിയും വ്യോമ അതിർത്തിയും തുറക്കുക എന്നത് സാധ്യമാകുമെന്നാണ് കരുതുന്നത്. സൗദി, യു.എ.ഇ എന്നിവയുടെ ആകാശത്തുകൂടി ഖത്തറിെൻറ വിമാനങ്ങൾക്ക് പറക്കാൻ കഴിയുന്ന തരത്തിൽ ഇതിനകം ഖത്തറും സൗദിയും തമ്മിലുള്ള കരാർ തയാറായി എന്നാണ് ഇതുസംബന്ധിച്ച കുവൈത്ത് അമീറിേൻറതടക്കം പ്രസ്താവനകളിൽ നിന്നുള്ള സൂചനകൾ. കരാർ ചരിത്രപരമായ നേട്ടമാകുമെന്നാണ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽസബാഹിെൻറ പ്രതികരണം. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയാണ് പുതിയ തീരുമാനം.
കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ് തിട്ടുണ്ട്. അന്തിമമായ ഒത്തുതീർപ്പിൽ എത്തുന്നതിന് സഹകരിക്കുന്ന സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് കുവൈത്ത് അമീർ നന്ദി അറിയിച്ചിട്ടുമുണ്ട്. ചരിത്രപരമായ നേട്ടമാണ് നടപടികളെന്ന് കുവൈത്ത് അമീർ പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഉപരോധവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രതികരണം ഇതാദ്യമായാണ് സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹ്, ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വിദേശകാര്യസഹമന്ത്രിയും മന്ത്രാലയം വക് താവുമായ ലുൽവ അൽഖാതിർ എന്നിവരും പ്രതീക്ഷാനിർഭരമായ പ്രസ്താവനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരിക്കുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും പുതിയ നീക്കങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. സഹോദരങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതിനായുള്ള കുവൈത്തിെൻറ പരിശ്രമം അഭിനന്ദനാർഹമാണെന്നാണ് ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞത്.
സഹോദരങ്ങൾ തമ്മിൽ പരസ്പര ധാരണയും സൗഹൃദവും െഎക്യവും വളരണമെന്ന മേഖലയിലെ ജനങ്ങളുടെ ആഗ്രഹമാണ് കുവൈത്തിെൻറ പരിശ്രമങ്ങളിലൂടെ പൂർത്തീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗൾഫ്, അറബ് മേഖലയുടെ െഎക്യവും ഭദ്രതയും കാത്തുസൂക്ഷിക്കുന്നതിൽ എല്ലാ കക്ഷികൾക്കുമുള്ള താൽപര്യത്തിെൻറ പ്രതിഫലനമാണ് ചർച്ചകൾ ശുഭകരമായ രീതിയിൽ പോകുന്നതിന് കാരണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വിവിധ മേഖലകളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെങ്കിലും ബഹ്ൈറൻ, ഈജിപ്ത്, യു.എ.ഇ രാജ്യങ്ങൾ ഇതുസംബന്ധിച്ച് ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. എന്നാൽ ഖത്തർ, സൗദി, യു.എ.ഇ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ അല്ലെങ്കിൽ ഖത്തർ, സൗദി രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ ആണ് പ്രതിസന്ധി പരിഹാരത്തിനായി നടക്കുന്നതെന്നാണ് തുടക്കം മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2017 ജൂൺ അഞ്ചിന് പുലർച്ചെയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു.
അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏത് തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻറ തുടക്കം മുതലുള്ള നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.