ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്തിെൻറ മധ്യസ്ഥ ശ്രമങ്ങൾക്ക് സ്വിറ്റ്സർലണ്ട് കോൺഫെഡറേഷെൻറ പൂർണ പിന്തുണയുണ്ടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാലാമത് കുവൈത്തി–സ്വിസ് തന്ത്രപ്രധാന ചർച്ചകൾക്കൊടുവിലാണ് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അൽ ജാറല്ല ഇക്കാര്യം വ്യക്തമാക്കിയത്. സ്വിസ് വിദേശകാര്യവകുപ്പ് സ്റ്റേറ്റ് സെക്രട്ടറി പാസ്കൽ ബെയ്റിസ്ലി അടക്കം ഇരുഭാഗത്ത് നിന്നുമുള്ള ഉന്നത നയതന്ത്ര പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ജി.സി.സി മേഖലയിൽ തുടർന്നു കൊണ്ടിരിക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള കുവൈത്ത് ശ്രമങ്ങൾക്ക് സ്വിസ് ഭരണകൂടത്തിെൻറ പൂർണ പിന്തുണ അറിയിച്ചതായി ചടങ്ങിൽ ഖാലിദ് അൽ ജാറല്ല വ്യക്തമാക്കി. സഹകരണത്തിെൻറ എല്ലാ മേഖലകളിലും കേന്ദ്രീകരിച്ചു കൊണ്ട് ചർച്ച നടത്തിയെന്നും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുകക്ഷികളും വിശകലനം ചെയ്തുവെന്നും അൽ ജാറല്ല സൂചിപ്പിച്ചതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൾഫ് പ്രതിസന്ധിക്ക് പുറമേ, സിറിയ, ഇറാഖ്, യമൻ വിഷയങ്ങളും കുവൈത്തി–സ്വിസ് ചർച്ചയിൽ വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.