ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ ആനപ്പാറ പരേതനായ പുനിത്തിപ്പാറ മോയി​െൻറ മകൻ ഷംസുദ്ദീൻ (40) ആണ് മരിച്ചത്. ആഗസ്റ്റ് 10ന് കാണാതായ ഇദ്ദേഹത്തെ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 17ൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നും ഹൃദയാഘാതമാണ് കാരണമെന്നും സഹോദരൻ പറഞ്ഞു. 15 വർഷത്തോളമായി ഖത്തറിൽ പ്രവാസിയാണ്.

ഭാര്യ: റജില. മക്കൾ: ഷംജിത്ത്, ഷംനാദ്, റയ്ഹാൻ. സഹോദരങ്ങൾ: അലവി (ഖത്തർ), ആമിന. ഹമദ് ആശുപത്രിയിലായിരുന്നു മൃതദേഹം. ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരം നടത്തി. ശനിയാഴ്ച വൈകുന്നേരത്തെ ഖത്തർ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഒമ്പതിന് ആനപ്പാറ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - Gulf death- Qutar - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.