ദോഹ: ഖത്തറിലെ പണവിനിമയ സ്ഥാപനമായ ഗൾഫ് എക്സ്ചേഞ്ചിന്റെ ഈദ് ബൊണാൻസ രണ്ടാംഘട്ട വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 29 വരെ നീളുന്ന ബൊണാൻസയുടെ നറുക്കെടുപ്പ് മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടന്നത്. പ്രമോഷൻ കാലയളവിൽ ഗൾഫ് എക്സ്ചേഞ്ച് 12 ബ്രാഞ്ചുകൾ വഴിയോ, മൊബൈൽ ആപ് വഴിയോ പോർട്ടൽ വഴിയോ പണമയക്കുന്നവരിൽനിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഐ ഫോൺ 14, സ്വർണം, സാംസങ് സ്മാർട്ട് വാച്ച് എന്നിവയാണ് സമ്മാനമായി നൽകുന്നത്. അവസാന ഘട്ട നറുക്കെടുപ്പ് ജൂലൈ രണ്ടിന് നടക്കും. മൂന്നു ഘട്ടങ്ങളിലായി 66 വിജയികൾക്കാണ് സമ്മാനങ്ങൾ നൽകുന്നതെന്ന് ഗൾഫ് എക്സ്ചേഞ്ച് ഡെപ്യൂട്ടി സി.ഇ.ഒ പ്രദീപ് ബാലകൃഷ്ണൻ പറഞ്ഞു. രണ്ടാം ഘട്ട നറുക്കെടുപ്പിൽ 17 പേരെ വിജയികളായി തെരഞ്ഞെടുത്തു.
വിജയികളെ പ്രദീപ് ബാലകൃഷ്ണൻ അഭിനന്ദിച്ചു. ഗൾഫ് എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായും തുടർന്നുള്ള നറുക്കെടുപ്പിൽ കൂടുതൽ പേർക്ക് വിജയം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1977ൽ സ്ഥാപിച്ച ഗൾഫ് എക്സ്ചേഞ്ച് ഖത്തറിലെ മുൻനിര പണവിനിമയ സ്ഥാപനം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.