ദോഹ: കേരളത്തിന്റെയും മലയാളികളുടെയും ലോകകപ്പ് ആവേശത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ് ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രതിനിധി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള കള്‍ചറൽ ആൻഡ് ആര്‍ട്സ് ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദിയാണ് ലോകകപ്പിന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ തയാറാക്കിയ സ്പെഷൽ പേജുകളുടെ കോപ്പികൾ ഏറ്റുവാങ്ങി മലയാളികളുടെ ഫുട്ബാൾ ആവേശത്തിനും പിന്തുണക്കും നന്ദി അറിയിച്ചത്. ചടങ്ങിൽ മീഡിയവൺ ചാനലിന്റെ ‘ചിയേഴ്സ് ടു ഖത്തർ’ പന്തും ഏറ്റുവാങ്ങി.
ഗൾഫ് മാധ്യമം-മീഡിയവൺ ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.സി. അബ്ദുൽ ലത്തീഫ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ആർ.വി. റഫീഖ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുമ്പുതന്നെ സ്പെഷൽ പേജുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കിയ ‘ഗൾഫ് മാധ്യമം’ ഫൈനൽ വരെ പ്രത്യേക സപ്ലിമെന്റുകളും തയാറാക്കിയാണ് ലോകകപ്പിന്റെ ആവേശങ്ങളിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.