ദോഹ: നമ്മളൊന്ന് ഓട്ടവും നടത്തവും ശീലമാക്കിയാൽ ശരീരത്തിെൻറ പല പ്രയാസങ്ങളും ഓടിമറയും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ചില ശീലങ്ങൾ അത്യാവശ്യമാണ്. എയ്റോബിക് വ്യായാമങ്ങളായ നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ, ഓട്ടം തുടങ്ങിയവയൊക്കെ ശരീരഭാരം ക്രമീകരിച്ചുനിർത്താനും പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. ദിവസവും മുപ്പതോ നാൽപതോ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കിവെക്കണം. രാവിലത്തെ ഇളംവെയിലേറ്റ് നടക്കുന്നത് ഏറ്റവും നല്ലതാണ്. സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികൾ ചർമത്തിന് ജീവകം ഡി ഉൽപാദിപ്പിക്കാൻ സഹായമേകും. ശരീരം സ്വന്തമായി ഉൽപാദിപ്പിക്കുന്ന ജീവകമാണ് ഡി. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഇത് ഏറെ നല്ലതാണെന്നും വിദഗ്ധർ പറയുന്നു.
'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി 'ഗൾഫ് മാധ്യമം' നടത്തുന്ന 'ഖത്തർ റൺ 2021' ഇത്തവണ ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിലാണ്. രാവിലെ 6.30നാണ് പരിപാടി തുടങ്ങുക. 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം.10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നു കിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴ് മുതൽ 15 വയസ്സു വരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം.
ഏഴ് മുതൽ 10 വയസ്സു വരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 മുതൽ 15 വയസ്സു വരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക.
എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. http://z adventures.org/gulfmadhyamamqatarrun.html എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 55373946, 66742974.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.