ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഖത്തർ റൺ’ അഞ്ചാം സീസൺ കുതിപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ. ഓൺലൈനിലും ഓഫ് ലൈനിലുമായി അവസാന ദിനങ്ങളിലും രജിസ്ട്രേഷനും സജീവമാണ്. ഇതിനകം സ്വദേശികളും താമസക്കാരും ഉൾപ്പെടെ നിരവധി പേർ പേരുറപ്പിച്ചു കഴിഞ്ഞു. ക്യൂ ടിക്കറ്റ്സ് വഴിയും, ദോഹയിലെ ഗൾഫ് മാധ്യമം ഓഫിസിൽ നേരിട്ടെത്തിയും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക് +974 7057 0635 നമ്പറിൽ വിളിക്കാം. വ്യായാമവും കായിക ക്ഷമതയും ഉറപ്പാക്കി നല്ല ആരോഗ്യം കെട്ടിപ്പടുക്കാമെന്ന ലക്ഷ്യവുമായി ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് ദോഹ എക്സ്പോ വേദിയായ അൽ ബിദ പാർക്കിൽ ഖത്തർ റൺ അഞ്ചാം സീസൺ മത്സരങ്ങൾ നടക്കുന്നത്. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. കുട്ടികൾക്ക് മിനി കിഡ്സ് കാറ്റഗറിയിൽ 800 മീറ്ററിലും ഓടാവുന്നതാണ്. 150 റിയാലാണ് മുതിർന്നവർക്ക് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ 100 റിയാലും. ഏഴ് മുതൽ ഒമ്പത് വയസ്സുവരെയുള്ളവർ ൈപ്രമറി വിഭാഗത്തിലും 10 മുതൽ 12 വയസ്സുവരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലും, 13-16 പ്രായക്കാർ ഇന്റർമീഡിയറ്റ് വിഭാഗത്തിലുമാണ് മൽസരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.