വിദ്യാർഥികൾക്ക്​ കിടിലൻ പ്രസംഗമത്സരവുമായി 'ഗൾഫ് ​മാധ്യമം'

ദോഹ: വാക്കുകൾകൊണ്ട്​ വ്യത്യസ്​തരാകാൻ കഴിയുന്നവരാണോ നിങ്ങൾ? വ്യത്യസ്​ത വിഷയങ്ങളിൽ സംസാരിക്കാനുള്ള പാടവമുണ്ടോ...? എങ്കിൽ ഖത്തറിലെ സ്​കൂൾ വിദ്യാർഥികൾക്കായി 'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന 'സ്​പീക്കപ് ഖത്തർ' പ്രസംഗമത്സരത്തിൽ പ​ങ്കെടുക്കാം. രണ്ട്​ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമായാണ്​ മത്സരം. ആറുമുതൽ എട്ട്​ വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം ഒന്ന്​ വിഭാഗത്തിലും ഒമ്പത്​ മുതൽ 12വരെ ക്ലാസുകളിലുള്ളവർ സ്​ട്രീം രണ്ട്​ വിഭാഗത്തിലുമാണ്​ മത്സരിക്കുക.

ജൂൺ 25ന്​ മത്സരത്തിൻെറ ആദ്യറൗണ്ട്​ നടക്കും. ജൂലൈ രണ്ടിനാണ്​ ഫൈനൽ. സൗജന്യമായി രജിസ്​റ്റർ ചെയ്യാം. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഖത്തർ ഐഡി കാർഡും സ്​കൂളിൻെറ പേരും 55373946 എന്ന നമ്പറിലേക്ക്​ വാട്​സ്​ ആപ്​ ചെയ്യണം. കൂടെ ഒരു മിനിറ്റ്​​ ദൈർഘ്യമുള്ള മത്സരാർഥിയുടെ ഏതെങ്കിലും വിഷയത്തിലുള്ള പ്രസംഗത്തിൻെറ വിഡിയോയും അയക്കണം. ഇംഗ്ലീഷ്​ വിഭാഗത്തിൽ മത്സരിക്കുന്നവർ ഇംഗ്ലീഷിലുള്ളതും അല്ലാത്തവർ മലയാളത്തിലുമുള്ള വിഡിയോയുമാണ്​ അയക്കേണ്ടത്​.

കാഷ്​ പ്രൈസ്​ അടക്കം വൻ സമ്മാനങ്ങളാണ്​ ഇരുവിഭാഗത്തിലേയും ആദ്യ മൂന്നുസ്​ഥാനക്കാരെ കാത്തിരിക്കുന്നത്​. ഖത്തറിലെ എല്ലാ ഇന്ത്യൻ സ്​കൂളുകൾക്കും ഗൾഫ്​മാധ്യമത്തിൽനിന്ന്​ ഇതുസംബന്ധിച്ച അറിയിപ്പ്​ നൽകിയിട്ടുണ്ട്​. എന്നാൽ, കുട്ടികൾ നേരിട്ടാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. രജിസ്​ട്രേഷനുള്ള അവസാനതീയതി ജൂൺ 21​.

Tags:    
News Summary - ‘Gulf Madhyamam’ with a giant speech contest for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.