വിദ്യാർഥികൾക്ക് കിടിലൻ പ്രസംഗമത്സരവുമായി 'ഗൾഫ് മാധ്യമം'
text_fieldsദോഹ: വാക്കുകൾകൊണ്ട് വ്യത്യസ്തരാകാൻ കഴിയുന്നവരാണോ നിങ്ങൾ? വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കാനുള്ള പാടവമുണ്ടോ...? എങ്കിൽ ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്കായി 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'സ്പീക്കപ് ഖത്തർ' പ്രസംഗമത്സരത്തിൽ പങ്കെടുക്കാം. രണ്ട് വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമായാണ് മത്സരം. ആറുമുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർ സ്ട്രീം ഒന്ന് വിഭാഗത്തിലും ഒമ്പത് മുതൽ 12വരെ ക്ലാസുകളിലുള്ളവർ സ്ട്രീം രണ്ട് വിഭാഗത്തിലുമാണ് മത്സരിക്കുക.
ജൂൺ 25ന് മത്സരത്തിൻെറ ആദ്യറൗണ്ട് നടക്കും. ജൂലൈ രണ്ടിനാണ് ഫൈനൽ. സൗജന്യമായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഖത്തർ ഐഡി കാർഡും സ്കൂളിൻെറ പേരും 55373946 എന്ന നമ്പറിലേക്ക് വാട്സ് ആപ് ചെയ്യണം. കൂടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള മത്സരാർഥിയുടെ ഏതെങ്കിലും വിഷയത്തിലുള്ള പ്രസംഗത്തിൻെറ വിഡിയോയും അയക്കണം. ഇംഗ്ലീഷ് വിഭാഗത്തിൽ മത്സരിക്കുന്നവർ ഇംഗ്ലീഷിലുള്ളതും അല്ലാത്തവർ മലയാളത്തിലുമുള്ള വിഡിയോയുമാണ് അയക്കേണ്ടത്.
കാഷ് പ്രൈസ് അടക്കം വൻ സമ്മാനങ്ങളാണ് ഇരുവിഭാഗത്തിലേയും ആദ്യ മൂന്നുസ്ഥാനക്കാരെ കാത്തിരിക്കുന്നത്. ഖത്തറിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും ഗൾഫ്മാധ്യമത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കുട്ടികൾ നേരിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷനുള്ള അവസാനതീയതി ജൂൺ 21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.