ദോഹ: ഖത്തറിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾക്ക് ബുധനാഴ്ച മുതൽ തുടക്കമാവുമെന്ന് ഇസ്ലാമിക മതകാര്യ വകുപ്പ് -ഔഖാഫിനു കീഴിലെ ഹജ്ജ് -ഉംറ വിഭാഗം അറിയിച്ചു. http://hajj.gov.qa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. ഖത്തർ പൗരന്മാർ സർക്കാറിനു കീഴിൽ ഹജ്ജ് ചെയ്യാൻ അവസരം. മേയ് 12ന് മുമ്പായി യോഗ്യരായ വിഭാഗം ആളുകൾക്ക് രജിസ്റ്റർ ചെയ്യാം.
സൗദി ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഹജ്ജിന് അപേക്ഷകരെ സ്വീകരിക്കുന്നത്. 18നും 65നും ഇടയിൽ പ്രായമുള്ളവരും കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ അടിസ്ഥാന ഡോസുകൾ സ്വീകരിച്ചവരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔഖാഫിന്റെ ഹോട്ലൈൻ സേവന നമ്പറായ 132ൽ വിളിക്കാം. ഹജ്ജ് ഒരുക്കങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ ഗ്രഹിക്കുന്നതിനായി പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കുകയും, മന്ത്രാലയവുമായി ചർച്ച നടത്തുകയും ചെയ്തതായി ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻഗാനിം അൽ ഗാനിം പറഞ്ഞു. ഏതാനും വർഷത്തെ ഇടവേളക്കു ശേഷം ഖത്തറിന്റെ ഹജ്ജ് േക്വാട്ട സംബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ് സംഘം സന്ദർശിച്ചത്. മാർച്ചിൽ ജിദ്ദയിൽ നടക്കുന്ന ഹജ്ജ് -ഉംറ സർവിസ് കോൺഫറൻസ് ആൻഡ് എക്സിബിഷിനിലും ഖത്തർ പങ്കെടുക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.