ദോഹ: ഈ വർഷത്തെ ഹജ്ജ്-ഉംറ ചടങ്ങുകളിലും ഖത്തരി തീർഥാടകരുൾപ്പെടില്ല. ഇതു തുടർച്ചയായ മൂന്നാം വർഷമാണ് ഖത്തരി തീർഥാടകരില്ലാത്ത ഹജ്ജ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഉപരോധംമൂലം അയൽരാജ്യം ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതോടെയാണ് ഖത്തറിലുള്ളവർക്ക് തീർഥാടനത്തിനായി അയൽരാജ്യത്ത് എത്താൻ കഴിയാതെയായത്. ഖത്തറിൽ അയൽരാജ്യത്തിെൻറ ഒൗദ്യോഗിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. കര-വ്യോമ-കടൽമാർഗവും ഖത്തറിലുള്ളവർക്ക് അങ്ങോട്ട് എത്താൻ കഴിയുന്നില്ല. അതേസമയം, ഹജ്ജ് തീർഥാടനത്തിനായി ഖത്തറിൽനിന്നുള്ള സ്വദേശികളും വിദേശികളുമുൾപ്പെടുന്നവരെ അയൽരാജ്യത്തെ ഭരണകൂടം അനാവശ്യമായ തടസ്സവാദങ്ങളിലൂടെ തടയുകയാണെന്നും വിശുദ്ധ തീർഥാടനത്തിെൻറയും മതാചാരങ്ങളുടെയും പ്രത്യക്ഷമായ രാഷ്ട്രീയവത്കരണമാണ് നടക്കുന്നതെന്നും പ്രാദേശിക പത്രങ്ങളായ അൽ റായ, അൽ ശർഖ് എന്നിവ മുഖപ്രസംഗങ്ങളിലൂടെ ചൂണ്ടിക്കാട്ടി. ഹജ്ജ് ലോക മുസ്ലിംകളുടെ അവകാശമാണെന്നും വിശുദ്ധഗേഹങ്ങൾ അയൽരാജ്യത്തിെൻറ സ്വന്തമല്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ഇന്നലെ ഇറങ്ങിയ പത്രങ്ങളുടെ മുഖപ്രസംഗത്തിലാണ് ഹജ്ജ്-ഉംറകളെ രാഷ്ട്രീയവത്കരിച്ചതിനെതിരെ പത്രങ്ങൾ തുറന്നടിച്ചത്.
ഇതു തുടർച്ചയായ മൂന്നാം വർഷമാണ് ഖത്തരിതീർഥാടകരെ ഹജ്ജ് കർമങ്ങളിൽനിന്ന് തടയുന്നത്. ഹജ്ജ് മിഷനെ തടയുക, നേരിട്ടുള്ള യാത്രാസൗകര്യം അനുവദിക്കാതിരിക്കുക തുടങ്ങി മറ്റു രാജ്യങ്ങൾക്കില്ലാത്ത പ്രശ്നങ്ങളാണ് ഖത്തറിൽനിന്നുള്ള അപേക്ഷകർക്ക് നേരിടേണ്ടി വരുന്നത്. ഖത്തറിൽനിന്നുള്ള തീർഥാടകരെ തടയുകയാണിതിെൻറ പിന്നിലെന്നും അൽ റായ പത്രം എഴുതി.തീർഥാടനങ്ങളിലെയും മതാചാരങ്ങളിലെയും രാഷ്ട്രീയവത്കരണം അവസാനിപ്പിക്കണമെന്നും രാഷ്ട്രീയഭിന്നതകൾ മതകാര്യത്തിൽ ഉൾപ്പെടുത്തരുതെന്നും പത്രത്തിെൻറ മുഖപ്രസംഗം ആവശ്യപ്പെട്ടു. ഹജ്ജിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി അയൽരാജ്യം ഉപയോഗിക്കുകയാണെന്ന് അൽ ശർഖ് ദിനപത്രം വ്യക്തമാക്കി.
ഖത്തരികൾക്ക് ഹജ്ജ്-ഉംറ കർമങ്ങൾക്കുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുെന്നന്ന് അയൽരാജ്യത്തെ ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഖത്തരി തീർഥാടകരെ അവർ തടയുകയാണെന്നും ഖത്തരികൾക്കായി പ്രത്യേകം നിബന്ധനകൾ രൂപപ്പെടുത്തുകയാണെന്നും അൽ ശർഖ് പറഞ്ഞു. ഉംറ-ഹജ്ജ് തീർഥാടനത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നാണ് സൗദി അറേബ്യയിലെ ബന്ധെപ്പട്ട അധികൃതരോട് ഒൗഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിെൻറ നിലപാട്. സൗദിയിലെ വിശുദ്ധസ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന ഖത്തരികൾക്കും ഖത്തറിൽ ഉള്ള മറ്റുള്ളവർക്കും നിലവിൽ ഏറെ തടസ്സങ്ങൾ ഉണ്ട്. ഇതു നീക്കണം. വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും ഹജ്ജിെൻറ സമയത്ത് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും കഴിയണം. മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങിലുള്ളവർ, ജി.സി.സി രാജ്യക്കാർ, മറ്റു രാജ്യങ്ങളിലുള്ളവർ എന്നിവർക്ക് ഇക്കാര്യത്തിൽ നൽകുന്ന എല്ലാ സൗകര്യങ്ങളും അധികൃതർ ഖത്തറിലുള്ളവർക്കും നൽകണം. മക്കയിലെ മസ്ജിദുൽ ഹറാം സന്ദർശിക്കുന്നതിൽനിന്നും തീർഥാടനം നിർവഹിക്കുന്നതിൽനിന്നും ചില തടസ്സങ്ങൾ ഖത്തറിലുള്ളവർ നേരിടുന്നുണ്ട്.
ഇൗ തടസ്സങ്ങൾ അവരെ പിന്തിരിപ്പിക്കുന്നു. ദോഹയിൽനിന്ന് ജിദ്ദയിലേക്ക് ഒരു വിമാനക്കമ്പനിക്കും നേരിട്ട് സർവിസ് നടത്താൻ ഇപ്പോൾ അനുമതി നൽകുന്നില്ല. വിമാന മാർഗം സൗദിയിൽ എത്താൻ കഴിയാത്തവർക്കുള്ള ഏകമാർഗമായിരുന്നു അതിർത്തിയിലൂടെയുള്ള സഞ്ചാരം. എന്നാൽ, ഇൗ കരഅതിർത്തിയും അടച്ചിടുന്നത് തുടരുകയാണ്. താഴ്ന്ന വരുമാനക്കാർ ഉംറ-ഹജ്ജ് തീർഥാടനത്തിന് സൗദിയിൽ എത്താൻ ആശ്രയിച്ചിരുന്നത് ഇൗ അതിർത്തി ആയിരുന്നു. ഖത്തരി ഉംറ-ഹജ്ജ് കമ്പനികളെയും കൂട്ടായ്മകളെയും പ്രവേശിപ്പിക്കാനോ ബന്ധപ്പെട്ട ലൈസൻസുകൾ നേടാനോ അനുവദിക്കുന്നില്ല. മറ്റു രാജ്യങ്ങളിലുള്ളവർക്ക് ഇതൊക്കെ സാധ്യമാകുന്നുമുണ്ട്. ഖത്തറിൽനിന്നുള്ള തീർഥാടകരുടെ സുരക്ഷയോ, ആരോഗ്യമോ ഉറപ്പുവരുത്താൻ സൗദി ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. ഖത്തരി തീർഥാടകരുടെ കാര്യത്തിൽ പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായമായവരുടെയും രോഗികളുടെയും കാര്യത്തിൽ ഇൗ സ്ഥിതിവിശേഷം ഏെറ ആശങ്ക ഉയർത്തുന്നതാണ്. ആസൂത്രിതമായ കുപ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്നു. ഇതിനാൽ സുരക്ഷ ഏറെ അപകടത്തിലാണ്. ഖത്തരികൾ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ ഖത്തറിനോടുള്ള വിവേചനപരമായ നിലപാട് അയൽരാജ്യം തിരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉയർന്ന തലത്തിലുള്ള മൂല്യങ്ങളും മതപരമായ അനുശാസനകളും പാലിച്ച് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാക്കണം.
മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത്. വിശുദ്ധ ഗേഹങ്ങളുടെയും കേന്ദ്രങ്ങളുടെയും രാഷ്ട്രീയവത്കരണമാണ് അയൽദേശത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഖത്തരി തീർഥാടകർക്ക് നേരെ നടക്കുന്നത് കടുത്തവംശീയ വേർതിരിവാണെന്നും ആഗോള നിരീക്ഷക സംഘടനയായ അൽ ഹറമൈൻ വാച്ച് ആരോപിക്കുന്നു. ഖത്തർ ഇസ്ലാമികകാര്യ മന്ത്രാലയവുമായി കൂടിയാലോചിക്കാതെയും സഹകരിക്കാതെയും ഖത്തരി തീർഥാടകർക്കായി ഇലക്േട്രാണിക് രജിസ്േട്രഷൻ േപ്രാഗ്രാം (എ.എച്ച്.ഡബ്ല്യു) പ്രഖ്യാപിച്ചിരുന്നെങ്കിലും കരമാർഗമുള്ള ഒരേയൊരു അതിർത്തിയായ സൽവ വഴി തീർഥാടകരെ അയൽരാജ്യത്തേക്ക് പ്രവേശിപ്പിക്കാനനുവദിക്കുന്നില്ലെന്നും തുടർച്ചയായ മൂന്നാം വർഷമാണ് ഇതെന്നും എ.എച്ച്.ഡബ്ല്യു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.