ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 2022 ജൂണിൽ ഹമദ് വിമാനത്താവളം വഴി 31 ലക്ഷത്തിലേറെ യാത്രക്കാർ സഞ്ചരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2021 ജൂൺ മാസത്തിൽ വിമാനത്താവളത്തിലൂടെ 1,245,766 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള വ്യോമയാന മേഖലയുടെ തിരിച്ചുവരവിനെയാണ് വ്യോമഗതാഗത കണക്കുകൾ സൂചിപ്പിക്കുന്നതെന്നും എച്ച്.ഐ.എ വഴിയുള്ള എയർക്രാഫ്റ്റ് ട്രാഫിക്കിൽ 2021 ജൂൺ മാസത്തേക്കാൾ ഈ വർഷം ജൂണിൽ 39.3 ശതമാനം വർധനയുണ്ടായതായും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
2022 ജൂണിൽ 18,155 വിമാനങ്ങളാണ് ഹമദ് വിമാനത്താവളം വഴി പറന്നത്. അതേസമയം, ൈഫ്രറ്റ്-മെയിൽ ട്രാഫിക്കിൽ 2021 ജൂണിനെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ 9.4 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയതായും ക്യു.സി.സി.എ ചൂണ്ടിക്കാട്ടി.
ലോകകപ്പിൽ വിദേശരാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കാണികൾക്ക് ഖത്തറിലേക്കുള്ള കവാടമാണ് ഹമദ് വിമാനത്താവളം. ലോകകപ്പിന് മുന്നോടിയായുള്ള ഒന്നാംഘട്ട വികസനപ്രവർത്തനങ്ങൾ നിലവിൽ പൂർത്തിയായിക്കഴിഞ്ഞു.
പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയോടെയാണ് ഒന്നാം ഘട്ട വികസനം പൂർത്തിയാക്കിയിരിക്കുന്നത്. ലോകകപ്പിനു ശേഷം, ആരംഭിക്കുന്ന രണ്ടാം ഘട്ട വികസനത്തിൽ ശേഷം 60 ദശലക്ഷമായി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.