ദോഹ: ലോകത്തിലെ മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലസ് ലെഷര്‍ 2019 അവാര്‍ഡ്സിലാണ് ഹമദിന് അംഗീകാരം ലഭിച്ചത്. ആഗോള വ്യോമയാന ഹബ്ന്ന നിലയില്‍ ഹമദിെൻറ സ്ഥാനം അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ അംഗീകാരം. ഇതു രണ്ടാംതവണയാണ് ട്രാവല്‍ പ്ലസ് ലെഷറിെൻറ വായനക്കാര്‍ ലോകത്തെ മികച്ച വിമാനത്താവളങ്ങളിലൊന്നായി ഹമദിനെ തെരഞ്ഞെടുക്കുന്നത്. 2017ലായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്. പ്രവേശനലഭ്യത, ചെക്ക് ഇന്‍, സുരക്ഷ, റസ്റ്റാറൻറുകള്‍, ഷോപ്പിങ്, ഡിസൈന്‍ എന്നിവയെല്ലാം കണക്കിലെടുത്ത് വായനക്കാരാണ് മികച്ച വിമാനത്താവളങ്ങളെ തെരഞ്ഞെടുക്കുന്നത്. വലിയ പുരസ്കാരവും അംഗീകാരവുമാണിതെന്നും യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.