????? ????????? ??.?.? ????? ?? ?????

വിപുലീകരണം പൂർത്തിയാകുന്നു: ഹമദ് വിമാനത്താവളത്തിന്​ പ്രിയം കൂടും

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തി​െൻറ വിപുലീകരണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ ലോകമെമ്പാടുമുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമായി വിമാനത്താവളം മാറുമെന്ന് ഖത്തർ എയർവേസ്​​ സി.ഇ.ഒ അക്ബർ അൽ ബാകിർ. ഹമദ് വിമാനത്താവളത്തിലൂടെ ഒരു തവണ കടന്നുപോകുന്ന യാത്രക്കാരൻ വീണ്ടും അതുവഴി വരാൻ ആഗ്രഹിക്കുന്നുവെന്നതാണ് വിമാനത്താവളത്തി​െൻറ പ്രധാന സവിശേഷത. മറ്റൊരിടത്തും നൽകാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമാണ് യാത്രക്കാർക്കായി ഹമദ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ വിപുലീകരണ–വികസന പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ യാത്രക്കാർ ആശ്ചര്യപ്പെടുമെന്നും അൽ ബാകിർ വ്യക്തമാക്കി. ഈ മാസം അവസാനം മുതൽ 70ലധികം കേന്ദ്രങ്ങളിലേക്കായി 450ലധികം പ്രതിവാര സർവിസുകൾ ഖത്തർ എയർവേസ്​​ നടത്തും. കോവിഡ്–19 കാലം ഏവിയേഷൻ മേഖലയുടെ ഇരുണ്ട കാലമാണ്. എന്നാൽ കോവിഡ്–19 കാലത്ത് ആയിരങ്ങൾക്ക് സ്വദേശങ്ങളിലേക്ക് എത്തുന്നതിന് തുണയേകാനും നിരവധി രാജ്യങ്ങളിലേക്ക് സൗജന്യ മെഡിക്കൽ സഹായമെത്തിക്കാനും ഖത്തർ എയർവേസിനായി.

മേയ്്​, ജൂൺ മാസങ്ങളിൽ ലോകത്തെ ഏറ്റവും വലിയ കാരിയറായി അയാട്ട തിരഞ്ഞെടുത്തത് ഖത്തർ എയർവേസിനെയായിരുന്നു. എഴുപതോളം നഗരങ്ങളിലേക്ക് സർവിസ്​ നടത്താനും ദശലക്ഷം പേരെ പ്രിയപ്പെട്ടവരുടെ അടുക്കലെത്തിക്കാനും 250000 ടൺ മെഡിക്കൽ സഹായമെത്തിക്കാനും ഇക്കാലയളവിൽ ഖത്തർ എയർവേസിനായെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി. ഖത്തറി​െൻറ ആതിഥ്യവും സംസ്​കാരവും പ്രതിഫലിപ്പിക്കുന്നതിനാണ് ഖത്തർ എയർവേസ്​​ പ്രാമുഖ്യം നൽകുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏവിയേഷൻ മേഖല 2019ലെ കണക്കുകളിലേക്ക് എത്താൻ ഏറെ കാലമെടുക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വരെ വർഷങ്ങൾക്കിടയിൽ ഏവിയേഷൻ പഴയ പ്രതാപത്തിലേക്ക് എത്തിയാൽ അത് അദ്ഭുതമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

• വിട്ടുവീഴ്​ചയില്ലാത്ത കോവിഡ്​ പ്രതിരോധ നടപടികൾ
കോവിഡ്–19 പശ്ചാത്തലത്തിൽ സ്​പർശനരഹിത പാസഞ്ചർ പോയൻറുകളാണ് ദോഹ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് വിമാനത്താവളത്തി​െൻറ പ്രവർത്തനം. എല്ലായിടത്തും സാനിറ്റൈസറുകൾ സ്​ഥാപിച്ചിരിക്കുന്നു. കോവിഡ്–19​​െൻറ തുടക്കം മുതൽ തന്നെ എയർപോർട്ടി​െൻറ മുക്കുമൂലകൾ അണുമുക്തമാക്കുന്നതിന് യുവി റോബോട്ടുകൾ സജ്ജമാക്കിയ ഏക വിമാനത്താവളമാണിത്​. അത്യാധുനിക ശുചീകരണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻകരുതൽ നടപടികളിൽ ഒരു വിട്ടുവീഴ്ചയുമില്ല.കോവിഡ്–19നുശേഷം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ്​ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്​. അണുവിമുക്ത റോബോട്ടുകളും തെർമൽ ഇമേജിങ്​ ഹെൽമറ്റുകളും യു വി ടണലുകളുമുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡ്–19നുശേഷവും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തെർമൽ സ്​ക്രീനിങ്ങിന് വിധേയമാക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്​മാർട്ട് തെർമൽ ഹെൽമറ്റുകളാണ് ഉപയോഗിക്കുക. ഏറെ സുരക്ഷിതവും കൊണ്ടുനടക്കാൻ കഴിയുന്നവയും ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണ് ഇവയുടെ സവിശേഷത. യാത്രക്കാരുമായി സമ്പർക്കം പുലർത്താതെതന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ ഇത് സഹായിക്കും. ഇൻഫ്രാറെഡ് തെർമൽ ഇമേജിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, ഔഗ്​മ​െൻറ് റിയാലിറ്റി ഡിസ്​പ്ലേ എന്നീ സാങ്കേതികവിദ്യകളാണ് സ്​മാർട്ട് തെർമൽ ഹെൽമറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം അണുനശീകരണ റോബോട്ടുകളാണ്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ യുവി–സി വെളിച്ചം പുറത്തുവിട്ടാണ് അണുനശീകരണം സാധ്യമാക്കുക. രോഗാണുക്കളെ തടയുന്നതിന് ഫലപ്രദമായ കണ്ടെത്തലാണ് യുവി–സി വെളിച്ചം. 

യാത്രക്കാർ കൂടുതൽ ഇടപഴകുന്ന സ്​ഥലങ്ങളിലും യാത്രക്കാരുടെ ലോഞ്ചുകളിലുമാണ് ഈ റോബോട്ടുകളെ വിന്യസിക്കുക. യാത്രക്കാരുടെ ചെക്​ ഇൻ ബാഗേജുകൾ അണുവിമുക്തമാക്കുന്നതിനായി യുവി ടണലുകൾ ഉണ്ട്​. ഡിപ്പാർചർ, അറൈവൽ, ട്രാൻസ്​ഫർ എന്നിവിടങ്ങളിലെല്ലാം യാത്രക്കാരുടെ ബാഗേജുകൾ പ്രസ്​തുത അണുവിമുക്ത തുരങ്കങ്ങളിലൂടെയാണ്​ കടന്നുപോകുന്നത്​. ബാഗേജ് േട്രാളികളും ടബ്ബുകളുമെല്ലാം പതിവായി അണുവിമുക്തമാക്കുന്നുണ്ട്.

Tags:    
News Summary - hamad airport-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.