ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റലുമായി ചേർന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മെഡിക്കൽ വിങ് സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും ഒക്ടോബർ 18ന് റുമൈലയിലുള്ള ഹാർട്ട് ഹോസ്പിറ്റലിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ 10 മണിവരെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് പ്രാഥമിക പരിശോധനക്ക് (ബ്ലഡ് പ്രഷർ, ഷുഗർ, ബി. എം.ഐ) ശേഷമുള്ള വിലയിരുത്തലിനുശേഷം ആവശ്യമായവരെ ഹൃദ്രോഗ വിദഗ്ധർ പരിശോധിക്കും. തുടർ പരിശോധന ആവശ്യമുള്ളവർക്ക് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫറൻസ് ലഭിക്കും.
ഹാർട്ട് സംബന്ധമായ സ്പെഷലൈസ്ഡ് മെഡിക്കൽ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്കായിരിക്കും വൈദ്യ പരിശോധനക്കുള്ള അവസരം ലഭിക്കുക. പൊതുജനങ്ങൾക്ക് അന്നേ ദിവസം നടക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് സി.ഐ.സി മെഡിക്കൽ വിങ് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും വിളിക്കുക : 55 44 27 89 / 33 14 61 05
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.