ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം കുറക്കുന്നതിെൻറയും ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന ് കീഴിലുള്ള ഹമദ് ഡെൻറൽ കെയറിലെ എല്ലാ അപ്പോയിൻറ്മെൻറുകളും റദ്ദ് ചെയ്തതായി എച്ച്.എം.സി അറിയിച്ചു.
ഇനിയൊ രു അറിയിപ്പുണ്ടാകുന്നത് വരെ കോവിഡ്–19 കാലയളവിൽ അടിയന്തര, അവശ്യ സേവനങ്ങൾക്ക് മാത്രമായി ദന്തരോഗവിഭാഗത്തിലെ സേവനങ്ങളെല്ലാം പരിമിതപ്പെടുത്തിയിട്ടുണ്ട്.
കഠിനമായ പല്ല് വേദന, മോണ പഴുപ്പ്, വായിൽ നിന്നുള്ള രക്തസ്രാവം, പല്ല് പൊട്ടിയുള്ള അപകടം തുടങ്ങിയവ മാത്രമേ ഇനി പരിഗണിക്കൂ. രോഗികൾ എച്ച് എം സി ഹോട്ട്ലൈനായ 16000ൽ വിളിക്കണം. ഡോക്ടറെ കാണുന്നത് സംബന്ധിച്ച് ഉപദേശം തേടണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.