ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഗ്ലോബൽ ട്രാവലേഴ്സ് പുരസ്കാരം. ഗ്ലോബൽ ട്രാവലേഴ്സിെൻറ ജി.ടി ടെസ്റ്റഡ് റീഡർ സർവേ വിഭാഗത്തിൽ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് വിമാനത്താവളത്തെ തിരഞ്ഞെടുത്തു. ഇത് തുടർച്ചയായി നാലാം വർഷമാണ് ഗ്ലോബൽ ട്രാവലേഴ്സിെൻറ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് തിരഞ്ഞെടുക്കപ്പെടുന്നത്. ബിസിനസ് ട്രാവൽ ഇൻഡസ്ട്രിയിലെ ഏറ്റവും ഉന്നതമായ ബഹുമതികളിലൊന്നായാണ് ഗ്ലോബൽ ട്രാവലേഴ്സ് അറിയപ്പെടുന്നത്.
സുസ്ഥിരവും മികവുറ്റതുമായ ഉപഭോക്തൃ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര നിർണയം നടന്നത്. ഗ്ലോബൽ ട്രാവലേഴ്സിെൻറ വായനക്കാരാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഗ്ലോബൽ ട്രാവലേഴ്സിെൻറ 70 ശതമാനത്തിലേറെയും വായനക്കാർ ഫസ്റ്റ്, ബിസിനസ് ക്ലാസുകളിൽ യാത്ര ചെയ്യുന്നവരാണ്.
യാത്രക്കാരുടെ സുരക്ഷിതത്വവും മികച്ച യാത്രാനുഭവവുമാണ് ഹമദ് വിമാനത്താവളത്തിെൻറ മുഖമുദ്ര. കോവിഡ്-19 മഹാമാരിക്കാലത്തും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് നിരവധി സുരക്ഷാ നടപടികളും മുൻകരുതലുകളുമാണ് വിമാനത്താവളത്തിൽ നടപ്പാക്കിയത്. ഗ്ലോബൽ ട്രാവലേഴ്സ് മാഗസിെൻറ വായനക്കാർക്ക് ഒരിക്കൽക്കൂടി നന്ദി അറിയിക്കുകയാണെന്നും യാത്രക്കാർക്ക് സുരക്ഷിതവും സമാധാനപൂർണവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ തങ്ങളുടെ പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണിതെന്നും ചീഫ് ഓപറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.