ദോഹ: ലോകകപ്പ് ഫുട്ബാളിനു ശേഷം ഖത്തർ ആവേശത്തോടെ കാത്തിരിക്കുന്ന ദോഹ ഹോർടികൾചറൽ എക്സ്പോ സന്ദർശകർക്കായി ഹയാ കാർഡ് അവതരിപ്പിക്കുമെന്ന് സംഘാടകർ. ഖത്തർ ടൂറിസവുമായി ചേർന്ന് അവതരിപ്പിക്കുന്ന ഹയാ കാർഡിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗറി അറിയിച്ചു. ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെയാണ് മിഡിൽ ഈസ്റ്റിലെത്തുന്ന ആദ്യ എക്സ്പോക്ക് ഖത്തർ വേദിയാകുന്നത്.
ലോകകപ്പ് ഫുട്ബാളിന് ഖത്തർ അവതരിപ്പിച്ച ഹയാ കാർഡ് വഴിയായിരുന്നു കാണികൾക്ക് രാജ്യത്തേക്കും, മത്സര വേദികളിലേക്കുമുള്ള പ്രവേശനം അനുവദിച്ചത്. മുഴുവൻ കാണികളുടെയും പ്രവേശനം ഉൾപ്പെടെ എല്ലാം നിയന്ത്രിക്കപ്പെട്ട ഹയാ കാർഡ് സംവിധാനം രാജ്യാന്തര തലത്തിൽ തന്നെ ഏറെ പ്രശംസിക്കപ്പെട്ടു. മാച്ച് ടിക്കറ്റുള്ളവർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധമായിരുന്നു. ദോഹ മെട്രോ ഉൾപ്പെടെ പൊതുഗതാഗത ഉപയോഗവും ലോകകപ്പ് വേളയിൽ ഹയാ കാർഡ് ഉടമകൾക്ക് സൗജന്യമാക്കി.
നിലവിൽ ഹയാ കാർഡ് ഉടമകൾക്കും, ഹയാ വിത് മി കാർഡ് അംഗങ്ങൾക്കും 2024 ജനുവരി 24 വരെ ഖത്തറിലേക്ക് പ്രവേശനാനുമതിയുണ്ട്. ഇതിനു പുറമെ, ഖത്തർ ടൂറിസം ജി.സി.സി രാജ്യക്കാർക്കും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി ഹയാ ടൂറിസ്റ്റ് വിസയും അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.