ദോഹ: ഒക്ടോബറിൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീ പോരാട്ടങ്ങൾക്ക് വേദിയാകുന്ന ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട് സന്ദർശിച്ച് ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി. ഏറെ പുതു സൗകര്യങ്ങളോടെ നവീകരിച്ച് ലോകോത്തര സർക്യൂട്ടായി മാറിയ ലുസൈലിലെ വേദികളും കെട്ടിടങ്ങളുമെല്ലാം മന്ത്രി വിലയിരുത്തി.
ഫോർമുല വൺ, മോട്ടോ ജി.പി ഉൾപ്പെടെ ലോകോത്തര റേസിങ് ചാമ്പ്യൻഷിപ്പുകൾക്കുള്ള വേദിയെന്ന നിലയിൽ ഉയർന്ന നിലവാരത്തിലാണ് ലുസൈൽ സർക്യൂട്ട് സജ്ജമായത്. ഒക്ടോബർ എട്ടിനാണ് എഫ്.വൺ ഖത്തർ ഗ്രാൻഡ്പ്രീയുടെ ഫൈനൽ റേസ്. പിന്നാലെ, വിവിധ രാജ്യാന്തര റേസുകൾക്കും ലുസൈൽ വേദിയാവുന്നുണ്ട്. വിവിധ സുരക്ഷ വിഭാഗം മേധാവികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.