ദോഹ: റമദാനിലെ എല്ലാ ദിവസങ്ങളിലും പെരുന്നാൾ ദിനത്തിലും തൊഴിലാളികൾക്കായി അവരുടെ താമസസ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചുനൽകിയ ടീം വെൽഫെയറും നടുമുറ്റവും മാതൃകയായി. കൾചറൽ ഫോറം വളൻറിയർ സംഘമായ ടീം വെൽഫെയറും വനിത വിഭാഗമായ നടുമുറ്റം അംഗങ്ങളും രുചിയേറിയ ഭക്ഷണപ്പൊതികളുമായി എല്ലാ ദിവസവും ലേബർ ക്യാമ്പുകളിലെത്തുകയായിരുന്നു.
റമദാനിൽ ഇഫ്താറിനും അത്താഴത്തിനുമാവശ്യമായ ഭക്ഷണമാണ് നടുമുറ്റം വനിതകള്‍ വീടുകളില്‍ തയാറാക്കിയത്. ടീം വെൽഫെയർ വഴി ഇവ ലേബർ ക്യാമ്പുകളിലേക്ക് എത്തിക്കുകയായിരുന്നു.
ഇതിനു പുറമെ കോവിഡ് പോസിറ്റിവ് ആയ രോഗികൾക്കും നടുമുറ്റം വനിതകളുടെ സഹകരണത്തോടെ ഭക്ഷണം തയാറാക്കി ടീം വെൽഫെയർ അംഗങ്ങള്‍ വീടുകളിലും ക്വാറൻൻറീൻ കേന്ദ്രങ്ങളിലും എത്തിച്ചുകൊടുക്കുന്നുണ്ട്.
പെരുന്നാൾ ദിനത്തിൽ ഈദ് വിരുന്നായി നൂറ് ഭക്ഷണപ്പൊതികൾ ലേബർക്യാമ്പുകളിലേക്കായി എത്തിക്കുകയും ചെയ്തു. ദോഹയിൽ മദീനത്തു ഖലീഫ, ഐൻ ഖാലിദ്, മതാർ ഖദീം, ദോഹ, ബർവ, തുടങ്ങിയ ഏരിയകളിലെ കോഡിനേറ്റർമാർ വഴി വ്യവസ്ഥാപിതമായിട്ടാണ് ഭക്ഷണവിതരണം നടന്നത്. വിവിധ ഏരിയ കൺവീനർമാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്ല, നുഫൈസ, സകീന, കദീജാബി എന്നിവരാണ് അതത് ഏരിയയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചത്. ടീം വെൽഫെയർ വളൻറിയർമാരായ അബ്ദുൽ നിസ്താർ, സഞ്ജയ് ചെറിയാൻ, സിദ്ദീഖ് വേങ്ങര, സകീന അബ്ദുല്ല, ഫാത്തിമ തസ്നീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏരിയകളുടെ വിവിധ കലക്ഷൻ പോയൻറുകളിൽനിന്ന് ശേഖരിച്ച് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.