ഇന്ത്യൻ എംബസി അധ്യാപക പുരസ്​കാരം നേടിയ ശംസിയ സുഹൈബ് നല്ലളത്തിന്​ ഷൗക്കത്തലി ടി.എ.ജെയും

കെ.ടി. അക്ബറിന്​ വി.സി. മഷ്​ഹൂദും ചാലിയാർ ദോഹയുടെ ഉപഹാരം സമ്മാനിക്കുന്നു

അധ്യാപക പുരസ്​കാര ജേതാക്കൾക്ക്​ ആദരം

ദോഹ: ഖത്തറിലെ മികച്ച ഇന്ത്യൻ അധ്യാപകർക്കുള്ള എംബസിയുടെ പുരസ്‌കാരം നേടിയ കെ.ടി. അക്ബർ വാഴക്കാട്, ശംസിയ സുഹൈബ് നല്ലളം എന്നിവരെ 'ചാലിയാർ ദോഹ' ആദരിച്ചു. 20 വർഷമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകനാണ് കെ.ടി. അക്ബർ. നാല് വർഷമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ സീനിയർ സെക്കൻഡറി അധ്യാപികയും മാത്തമാറ്റിക്സ് ഡിപ്പാർട്മെൻറ്​ ഹെഡുമാണ് ശംസിയ സുഹൈബ്. സെഞ്ച്വറി ഹോട്ടലിൽ നടന്ന ചാലിയാർ ദോഹയുടെ കൗൺസിൽ മീറ്റിൽ കെ.ടി. അക്ബറിനും ശംസിയ സുഹൈബിനും ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, മുഖ്യരക്ഷാധികാരി ടി.എ.ജെ. ഷൗക്കത്തലി എന്നിവർ മെമ​േൻറാ നൽകി ആദരിച്ചു.

ആക്ടിങ് പ്രസിഡൻറ്​ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളെ പ്രതിനിധാനംചെയ്​ത്​ ഹൈദർ ചുങ്കത്തറ, ഡോ. ഷഫീഖ് മമ്പാട്, അമീൻ കൊടിയത്തൂർ, യാക്കൂബ് ചീക്കോട്, ഫത്താഹ് നിലമ്പൂർ, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, സലീം റോസ് എടവണ്ണ, അജ്മൽ അരീക്കോട്‌, നിയാസ് മൂർക്കനാട്, ജംഷീദ് കീഴുപറമ്പ്, ആസിഫ് വാഴയൂർ, രഘുനാഥ് ഫറോക്, റിയാസ് ചാലിയം, റഊഫ് ബേപ്പൂർ, സാബിക് എടവണ്ണ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സമീൽ അബ്​ദുൽ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് പ്രതിനിധി ജയരാജ് (ബിസിനസ് ഫോറം) മുഖ്യാതിഥിയായി. കേശവ്ദാസ് നിലമ്പൂർ, ജാബിർ ബേപ്പൂർ, ലയിസ് കുനിയിൽ, രതീഷ് വാഴയൂർ, ബഷീർ കുനിയിൽ, ഇല്യാസ് നല്ലളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Honors for Teacher Award Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.