ദോഹ: കരിപ്പൂർ വിമാനാപകടത്തിൽ സ്വജീവൻ മറന്ന് രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറെത്ത ജനങ്ങൾക്ക് ഇന്ത്യൻ എംബസിയുെട അനുബന്ധ സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിലിെൻറ (ഐ.ബി.പി.സി) അഭിനന്ദനവും ആദരവും. മറ്റുള്ളവരെ സഹായിക്കുകയാണ് ജീവിതത്തിെൻറ പരമമായ ലക്ഷ്യമെന്ന തലെക്കട്ടിൽ ഐ.ബി.പി.സി തയാറാക്കിയ പ്രത്യേക പോസ്റ്ററിലാണ് മലപ്പുറത്തിെൻറ നന്മമനസ്സിനെ ആദരിക്കുന്നത്.
യാത്രക്കാരുമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ട് രണ്ടായി പിളർന്ന വിമാനത്തിൽനിന്ന് 90 മിനിറ്റിനുള്ളിൽ തന്നെ പൊതുജനങ്ങൾക്ക് രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞു. ജനങ്ങൾ അവരുടെ വാഹനങ്ങളിൽ തന്നെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. രക്തം നൽകാൻ നിരവധി ആളുകളാണ് വിവിധ ആശുപത്രികളിൽ എത്തിയത്. ഒടുവിൽ മതിയായ രക്തം ലഭ്യമായി എന്ന് ആശുപത്രികൾക്ക് അറിയിപ്പ് നൽകേണ്ടി വന്നു.
കോവിഡിെൻറ പശ്ചാത്തലത്തിലും മോശമായ കാലാവസ്ഥയിലുമാണ് മലപ്പുറെത്ത ജനങ്ങൾ രക്ഷാപ്രവർത്തനം നടത്തി വിജയിപ്പിച്ചത്. ഇത്തരം കാര്യങ്ങൾ കാണുേമ്പാൾ മനോഹരമായ ലോകമാണ് ഇതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഐ.ബി.പി.സി പ്രസിഡൻറ് അസിം അബ്ബാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സമൂഹമാധ്യമങ്ങളിലൂെട നിവധിപേരാണ് പങ്കുവെക്കുന്നത്. മലപ്പുറത്തെ കുറിച്ച് ദേശീയ നേതാക്കൾ വരെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും തങ്ങൾക്ക് മലപ്പുറത്തുനിന്നും ആ നാട്ടുകാരിൽനിന്നും എന്നും നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും പലരും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.