ദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം ( ഐ.സി.ബി.എഫ്) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് തൊഴിലാളികൾക്കായി സൗജന്യ സ്പെഷലൈസ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലെ നസീം ഹെൽത്ത് കെയറിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ജനോപകാരപ്രദമായ ലക്ഷ്യത്തിനായി കൈകോർത്ത ഐ.സി.ബി.എഫിനെയും നസീം ഹെൽത്ത് കെയറിനെയും അദ്ദേഹം അഭിനന്ദിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ അധ്യക്ഷത വഹിച്ചു.
നസീം ഹെൽത്ത് കെയർ ഓപറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ഇന്ത്യൻ കൾചറൽ സെന്റർ സെക്രട്ടറി എബ്രഹാം ജോസഫ്, നസീം ഹെൽത്ത് കെയർ എ.ജി.എം റിഷാദ് പി.കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. നസീം ഹ്യൂമൻസ് പ്രസിഡന്റ് ഡോ. സമ്പത്ത് സുന്ദർ നന്ദി പറഞ്ഞു.
ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലൻ, ഗാർഗി വൈദ്യ, നന്ദിനി അബ്ബഗൗണി, ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കേക്കൂറ്റ്, വിവിധ അനുബന്ധ സംഘടന പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു. 300 ൽ അധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗങ്ങളായ ടി. രാമശെൽവം, ശശിധർ ഹെബ്ബാൾ, നസീം ഹ്യൂമൻസ് സെക്രട്ടറി ഇഖ്ബാൽ അബ്ദുള്ള, കോർപറേറ്റ് റിലേഷൻസ് ഹെഡ് സന്ദീപ് ജി. നായർ, അസി. മാനേജർ നന്ദിനി സത്വവ്, ക്വാളിറ്റി ഇൻചാർജ് ഷെമി ഹാഷിം എന്നിവരോടൊപ്പം ഐ.സി.ബി.എഫ് ജീവനക്കാരും കമ്യൂണിറ്റി വളന്റിയർമാരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.