ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്‍റർ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി ഫെസ്റ്റ് 'പാസേജ് ടു ഇന്ത്യ' പരിപാടിയുടെ ഭാഗമായി ഖത്തറിൽ ദീർഘകാലം പ്രവാസജീവിതം നയിച്ച 25 ഇന്ത്യക്കാരെ ആദരിക്കുന്നു.

മാർച്ച് 24 മുതൽ 26 വരെ കോർണിഷിലെ ഇസ്ലാമിക് ആർട്സ് പാർക് മ്യൂസിയത്തിൽ (മിയ പാർക്ക്) നടക്കുന്ന പരിപാടിയിലാണ് ഖത്തറിന്‍റെ മണ്ടിൽ പ്രവാസജീവിതത്തിൽ ദീർഘകാലം പിന്നിട്ട ഇന്ത്യക്കാർക്ക് ആദരവ് ഒരുക്കുന്നത്. 1980ന് മുമ്പ് ഖത്തറിൽ പ്രവാസം ആരംഭിച്ച്, ഇപ്പോഴും തുടരുന്നവരുടെ പേര് വിവരങ്ങൾ അറിയിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ സെന്‍റർ അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ വർഷം പ്രവാസികളായി കഴിഞ്ഞ 25 പേരെയാണ് ആദരിക്കുക. അതേസമയം, നേരത്തേ ഐ.സി.സിയുടെ ആദരവ് ഏറ്റുവാങ്ങിയവർ വീണ്ടും അപേക്ഷിക്കരുത്.

മാർച്ച് 22ന് മുമ്പായി പേരുവിവരങ്ങളും ഖത്തറിലെത്തിയതിന്‍റെ വിശദാംശങ്ങളും അറിയിക്കണമെന്ന് സംഘാടകർ അറിയിച്ചു. iccqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ സഹിതമാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 5538 8949 നമ്പറിൽ ബന്ധപ്പെടാം.

ഇന്ത്യൻ കലാസാംസ്കാരിക പരിപാടികളുടെ മഹാമേളയാണ് ഐ.സി.സി പാസേജ് ടു ഇന്ത്യക്ക് മിയ പാർക്ക് വേദിയാവുന്നത്.

മൂന്നുദിവസങ്ങളിലും വൈകീട്ട് നാലുമുതൽ 10 വരെ നടക്കുന്ന പരിപാടികളിൽ ഖത്തറിലെ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. 

Tags:    
News Summary - ICC honors long-term expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.