ദോഹ: ഖത്തറിൽ വിവിധ മേഖലകളിൽ ദീർഘകാലമായി സേവനം ചെയ്യുന്ന ഇന്ത്യക്കാരായ പ്രവാസികളെ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ ആദരിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിച്ചു. ദീർഘകാലത്തെ പ്രവാസത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദിയും പറഞ്ഞു. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു. ശാന്താനു ദേശ്പാണ്ഡേ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.