ഒ​മാ​നി ന​ട​ൻ ഡോ. ​താ​ലി​ബ് അ​ൽ ബ​ലൂ​ഷി​ക്ക് ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

‘ആ​ടു​ജീ​വി​തം’ താ​ര​ത്തി​ന് ഐ.​സി.​സി ആ​ദ​ര​വ്

ദോ​ഹ: ബി​ഗ് ഹി​റ്റാ​യ ആ​ടു​ജീ​വി​തം സി​നി​മ​യി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ മ​ല​യാ​ളി സി​നി​മ ആ​സ്വാ​ദ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ഒ​മാ​നി ന​ട​ൻ ഡോ. ​താ​ലി​ബ് അ​ൽ ബ​ലൂ​ഷി​ക്ക് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ന്ത്യ​ൻ സി​നി​മ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ ആ​ദ​ര​വൊ​രു​ക്കി​യ​ത്. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ബെ​ന്യാ​മി​ന്റെ ആ​ടു​ജീ​വി​തം നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ​െബ്ല​സി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ലെ ക​ഫീ​ലാ​യാ​ണ് താ​ലി​ബ് എ​ത്തു​ന്ന​ത്. 

Tags:    
News Summary - ICC Honouring Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.