ദോഹ: ദേശീയ അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ ദീർഘകാല സേവനമനുഷ്ഠിച്ച 46 അധ്യാപകരെ ആദരിച്ച് ഇന്ത്യൻ കൾചറൽ സെന്റർ. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി.
ഖത്തറിലെ 17 ഇന്ത്യൻ സ്കൂളുകളിൽ നിന്നും ലഭിച്ച നാമനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുതിർന്ന അധ്യാപകർക്ക് ആദരവൊരുക്കിയത്. ഐ.സി.സി സ്കൂൾ വിഭാഗം മേധാവി ശാന്താനു ദേശ്പാണ്ഡേ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.പി. മണികണ്ഠൻ ആദരവേറ്റുവാങ്ങിയ അധ്യാപകരെ സദസ്സിന് പരിചയപ്പെടുത്തി.
തലമുറകൾക്ക് അറിവു പകർന്ന അധ്യാപകരുടെ സേവനത്തെ സന്ദീപ് കുമാർ അനുമോദിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.