ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനാഘോഷം ബുധനാഴ്ച. ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പങ്കെടുക്കും.
വൈകുന്നേരം 6.30 മുതൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള അധ്യാപകർ പങ്കെടുക്കും. ദീർഘകാലം പ്രവർത്തിച്ച അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
അധ്യാപകരുടെ സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. മുൻ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബർ അഞ്ചിനാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.