ദോഹ: ഐ.സി.എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ നാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ. തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ റസാഖ് മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ബോബന് വര്‍ക്കി എന്നിവര്‍ സംസാരിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര, കെ.വി. മുഹമ്മദ് മുസ്ലിയാർ, അസീസ് സഖാഫി പാലോളി, അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി, കെ.ബി. അബ്ദുല്ല ഹാജി, റഹ്മതുല്ലാഹ് സഖാഫി, സുറൂർ ഉമർ തുടങ്ങിയവർ സംബന്ധിച്ചു. ഐ.സി.എഫ് ഹെൽതൊറിയം കാമ്പയിന്റെ ഭാഗമായി ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ഏഴുവരെ സംഘടിപ്പിച്ച പരിപാടിയിൽ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേർ രക്തം ദാനം ചെയ്തു.
ഹമദ് ഹോസ്പിറ്റൽ നൽകുന്ന പ്രശംസപത്രം വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ഹോസ്പിറ്റൽ അധികൃതർ ഐ.സി.എഫ് നേതാക്കൾക്ക് കൈമാറി. നൗഷാദ് അതിരുമട സ്വാഗതവും ഉമർ പുതുപ്പാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.