ദോഹ: ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. പരീക്ഷണങ്ങളുടെ വേലിയേറ്റം ഉണ്ടായിട്ടും വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ആദർശ വിജയം നേടുകയും ചെയ്തത് ഇബ്രാഹിം നബിയുടെ ജീവിതത്തിൽനിന്ന് നമുക്കുള്ള പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന പ്രബോധന ശൈലിയായിരുന്നു ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ ഇശൽ വിരുന്ന് പരിപാടിക്ക് മിഴിവേകി. അബുഹമൂർ ഐ.സി.സിയിൽ നടന്ന പരിപാടി ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ അധ്യക്ഷത വഹിച്ചു. ബാദുശ സഖാഫി, അബ്ദുൽ കരീം ഹാജി മേന്മുണ്ട, ഉബൈദ് വയനാട്, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി, ഉമർ കുണ്ടുതോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.