ഉപരിപഠനം: ഐ.സി.എഫ് വെബിനാർ ശനിയാഴ്​ച

ദോഹ: ഖത്തർ ഐ.സി.എഫ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ആഗസ്റ്റ്​ 15ന്​ വിദ്യാഭ്യാസ അവബോധ പരിപാടി നടത്തും. ഖത്തർ സമയം ശനിയാഴ്​ച ​വൈകുന്നേരം മൂന്നിനാണ്​ പരിപാടി. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് നേതൃത്വം നൽകും.

എഡ്യൂനെക്സ്റ്റ് എന്ന പേരിലുള്ള സൂം വെബ്ബിനാർ (ഐഡി: 854 8181 2590) പരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഐ.സി.എഫ് ഫെയ്സ്ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.

പ​ത്താം ക്ലാ​സും പ്ല​സ് ടു​വും കഴിഞ്ഞ ശേഷം ഏ​തു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഇ​ഷ്​​ട​പ്പെ​ട്ട ജോ​ലി കി​ട്ടാ​നാ​യി ഏ​തു കോ​ഴ്സി​നാ​ണ് ചേ​രേ​ണ്ട​തെ​ന്നതിനെ കുറിച്ചും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുമാണ് വെബിനാർ. ഉപരിപഠനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ മാർഗ നിർദേശങ്ങൾ നൽകുകയാണ്​ ലക്ഷ്യം. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.