ഗേ​ൾ​സ്​ ഇ​ന്ത്യ ഇ​ഫ്താ​റി​ൽ​നി​ന്ന്​

ഇഫ്താർ സംഗമം

ദോഹ: ഗേൾസ് ഇന്ത്യ ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മൻസൂറ സി.ഐ.സി ഹാളിൽ നടന്ന സംഗമത്തിൽ നൂറോളം പെൺകുട്ടികൾ പങ്കെടുത്തു. റമദാനെ ആസ്പദമാക്കി 30 മിനിറ്റ് ദൈർഘ്യത്തിൽ നടത്തിയ കൈയെഴുത്ത് മാസിക മത്സരം കുട്ടികളുടെ വിവിധ കലാസൃഷ്ടികളാൽ ശ്രദ്ധേയമായി. മത്സരത്തിൽ മദീന ഖലീഫ, റയ്യാൻ, ദോഹ സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇഫ്താറോടുകൂടി അവസാനിച്ച പരിപാടിക്ക് ഗേൾസ് ഇന്ത്യ ഖത്തർ കേന്ദ്ര കോഓഡിനേറ്റർ ബബീന ബഷീർ, നുസ്രത് ശുഐബ്, മറ്റു സോണൽ കോഓഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി. വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി, ജനറൽ സെക്രട്ടറി സറീന ബഷീർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

ദോഹ: ഖത്തറിലെ ഫുഡ് സേഫ്റ്റി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഖത്തർ ഫുഡ് ടെകീസ് ഇഫ്താർ സംഗമം നടത്തി. അൽബിദ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫുഡ് സേഫ്റ്റി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധിപേർ പങ്കെടുത്തു. രക്ഷാധികാരി മുഹമ്മദ് അഷ്റഫ് സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള ആക്ഷൻ പ്ലാനിന് രൂപം നൽകി. ഷമീർ റിയാസ് ഖാന്‍ സ്വാഗതവും അഫീഫ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.