ദോഹ: ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ ഏരിയ 43 ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ ഒരുക്കി. 400ഓളം വരുന്ന തൊഴിലാളികൾ പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, വൈസ് പ്രസിഡൻറ് ദീപക് ഷെട്ടി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, കുൽദീപ് കൗർ ബഹൽ, സെറീന അഹദ്, എബ്രഹാം കെ. ജോസഫ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡൻറ് എം.സി. താജുദ്ദീൻ എന്നിവർ ഇഫ്താറിൽ പങ്കെടുത്തു.
ജില്ല പ്രസിഡൻറ് ഷെമീർ പുന്നൂരാൻ, ട്രഷറർ എം.പി. മാത്യു, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ, സെൻട്രൽ കമ്മിറ്റി ഉപദേശകസമിതി അംഗം ഡേവിസ് ഇടശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഷിഹാബ്, യൂത്ത് വിങ് പ്രസിഡൻറ് റിഷാദ് മൈതീൻ, ജില്ല ഭാരവാഹികളായ വർഗീസ് വർഗീസ്, എം.എം. മൂസ, ഷിജു കുര്യാക്കോസ് എന്നിവർ നേതൃത്വം നല്കി.
ഐ.വൈ.സി ഇൻറർനാഷനൽ
ദോഹ: ഐ.വൈ.സി ഖത്തര്‍ ഇൻറര്‍നാഷനല്‍ നേതൃത്വത്തിൽ സുഹൂർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും യൂത്ത് വിങ് പ്രവർത്തകരും ഉൾപ്പെടെ 250ഓളം പേർ പങ്കെടുത്തു. ഷാഹിദ് വി.പി, ഷിഹാബ് നരണിപ്പുഴ, ആരിഫ് പയന്തോങില്‍, ബി.എം. ഹാഷിം, ഷഹാന ഇല്യാസ്, ഹാഫിൽ ഓട്ടുവയൽ, ലത്തീഫ് കല്ലായി, അമീൻ അരോമ, എ. ബിനീഷ്, സദ്ദാം എന്നിവർ നേതൃത്വം നൽകി. സഫീർ കരിയാട് സ്വാഗതവും മാഷിക്ക് മുസ്തഫ നന്ദിയും പറഞ്ഞു.
അർജൻറീന ആരാധകരുടെ ഇഫ്താർ
ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ അർജൻറീനക്കും മെസ്സിക്കും പിന്തുണയുമായി ഒന്നിച്ച ഖത്തറിൽ ഇഫ്താർ വിരുന്നൊരുക്കി വീണ്ടും സംഗമിച്ചു. അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗ്രാൻഡ് ഇഫ്താറിൽ ആയിരത്തോളം പേർ പങ്കാളികളായി. ലോകകിരീടമണിഞ്ഞ് മെസ്സിയും സംഘവും ഖത്തറിൽ നിന്നും മടങ്ങിയതിന്റെ സന്തോഷത്തിൽ അർജൻറീന ജഴ്സിയണിഞ്ഞായിരുന്നു ലോകകപ്പ് കാലത്തെ ആവേശം വീണ്ടുമെത്തിച്ചുകൊണ്ട് നോമ്പുകരായി അവർ വീണ്ടും ഒന്നിച്ചത്.
ഫുട്ബാൾ ആരാധകരോടൊപ്പം ഖത്തറിൽ കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ഐ.സി.ബി.എഫ് ഇൻഷുറൻസ് സൗകര്യവും ഒരുക്കിയിരുന്നു. പ്രാവസികൾക്കുള്ള ഇൻഷുറൻസ് സംരംഭത്തിൽ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഡ്വ. ജാഫർഖാൻ സംസാരിച്ചു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത് ആശംസ അറിയിച്ചു.
ദോഹ: മലപ്പുറം ജില്ലയിലെ കെ.എം.സി.സി പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ മലപ്പുറം ലൈവ് അംഗങ്ങളുടെ ഇഫ്താർ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച അംഗം ഫിറോസ് ബാബു ചക്കാലക്കലിനെ അനുസ്മരിച്ചു. മൂസ താനൂർ, കോയ കൊണ്ടോട്ടി, സലീം നാലകത്ത്, അഷ്റഫ് ചിറക്കൽ എന്നിവർ സംസാരിച്ചു. ഹാമിദ് ഹുസൈൻ റഹ്മാനി പ്രാർഥനക്ക് നേതൃത്വം നൽകി.
കെ.എം.സി.സി സംസ്ഥാന-ജില്ല നേതാക്കൾ സംബന്ധിച്ചു. സഫ്വാൻ വണ്ടൂർ, നസ്രുദ്ദീൻ നിലമ്പൂർ, ഷമീർ കൊണ്ടോട്ടി, റസീൽ പെരിന്തൽമണ്ണ, സിദ്ദീഖ് പറമ്പൻ, പ്രശാന്ത് കോട്ടക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുസ്തഫ കരിപ്പോൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.