ദോഹ: തൃശൂർ കൂർക്കഞ്ചേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഷറഫുദ്ദീൻ, ജന. സെക്രട്ടറി ഷിയാഫ് കൂർക്കഞ്ചേരി, ട്രഷറർ സമീർ സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരിയും കൂർക്കഞ്ചേരി മഹല്ല് പ്രസിഡന്റുമായ സൈനുദ്ദീൻ ഹാജി ഉൾപ്പെടെ 40ഓളം അംഗങ്ങൾ പങ്കെടുത്തു.
ദോഹ: ഖത്തര്‍ ഐ.എം.സി.സി പ്രവർത്തക കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജി.സി.സി ജനറൽ കൺവീനർ പി.പി. സുബൈർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി റമദാൻ സന്ദേശം നൽകി. മൻസൂർ കൊടുവള്ളി സ്വാഗതവും റഫീഖ് കോതൂർ നന്ദിയും പറഞ്ഞു. ഖത്തര്‍ ഐ.എം.സി.സി സഹഭാരവാഹികളായ മജീദ് ചിത്താരി, നംഷീർ ബഡേരി, അസീസ്, സബീർ, കുഞ്ഞമ്മദ്, മജീദ് എന്നിവര്‍ നേതൃത്വം നല്കി.
ദോഹ: ശാന്തപുരം വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ മഹല്ല് നിവാസികളുടെ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. പ്രസിഡന്റ് ഫവാസ് അധ്യക്ഷ വഹിച്ചു. എം.ടി. ആദം റമദാൻ സന്ദേശം നൽകി. കെ.പി. ഫവാസ് സ്വാഗതം പറഞ്ഞു. എം.ടി. യാസർ, ഷാക്കിർ, എം.ടി. സിദ്ധീഖ് എന്നിവർ നിയന്ത്രിച്ചു.
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഇന്ത്യൻ ഐഡിയൽ സ്കൂൾ ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. 'ഭക്ഷണ ക്രമീകരണത്തിലൂടെ ആരോഗ്യ പരിപാലനം' എന്ന വിഷയത്തിൽ അൽ അബീർ മെഡിക്കൽസിലെ ഡോ. പ്രീതാറാം ഫ്രാൻസിസ് ആരോഗ്യ സന്ദേശം നൽകി. ആക്ടിങ് പ്രസിഡന്റ് ഷാജി പീവീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗത പ്രസംഗവും അബ്ദുൽ റഹീം നന്ദി പ്രകടനവും നടത്തി.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, അബ്ദുൽ റൗഫ് കുണ്ടോട്ടി, ജലീൽ, മുഹമ്മദ് ഈസ, നൗഫൽ, വനിത വിങ് ചെയർപേഴ്സൻ ഡോ. റീന, അഹമ്മദ് കുട്ടി, നൗഫൽ അബ്ദുൽറഹ്മാൻ, മിഥുലാജ് പങ്കെടുത്തു.
കെ.പി.എ.ക്യു ഒളിമ്പ്യൻ റഫ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് നാലാം സീസണിന്റെ ഫ്ലെയർ പ്രകാശന കർമവും നടത്തി.
ദോഹ: പാവൈ എൻജിനീയറിങ് കോളജ് അലുമ്നി ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുശ്രിബിലെ അൽ ഓസ്റ റസ്റ്റാറന്റിൽ ഇഫ്താർ സംഗമം നടത്തി.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ മുഖ്യാതിഥിയായി. സെക്രട്ടറി നിജാദ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് പാവൈ അലുമ്നി ഖത്തർ ഫുട്ബാൾ - ക്രിക്കറ്റ് ടീമിന്റെ ജഴ്സി ശരത്തിനും, നിധാഷിനും കൈമാറി പ്രകാശനം ചെയ്തു. സജാസ് സ്വാഗതവും നിയാസ് ചേനങ്ങാടൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ അജിത്ത്, ശ്രീദത്തൻ, ശരത്ത്, അനീസ്, രോഹിത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
ദോഹ: ഖത്തര്‍ വേളം ശാന്തിനഗര്‍ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
മിയ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെ.ടി. അബ്ദുറഹ്മാന്, കെ.കെ. അബ്ദുന്നാസര്‍, ഒ.കെ. മുനീര്‍, പി. അജ്മല്‍, എം.എം. അമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ ഇല്യാട്ടുമ്മല്‍, കെ.കെ. മുഹമ്മദലി, സാലിം കൊടുമ, എം. അബ്ദുസ്സമദ്, റബീഅ് സമാന്, ഏരി അബ്ദുല്ല, അനീഷ് കൊടുമയില്‍, കുന്നങ്കണ്ടി അസ്ഹര്‍, നിസാര്‍ അലി, കെ. ബാസിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദോഹ: 'വിവ ഖത്തർ' നേതൃത്വത്തിൽ ഐ.സി.സിയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. 700ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ഈത്തപ്പഴ കൃഷിയെക്കുറിച്ചും അതിനെ ബാധിക്കുന്ന ഫംഗസിനെക്കുറിച്ചും പഠനം നടത്തി ഗവേഷണ ബിരുദം നേടുകയും, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പത്നിയിൽനിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങുകയും ചെയ്ത വടകര സ്വദേശിനി രസ്ന നിഷാദിന് ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ മെമന്റോ നൽകി ആദരിച്ചു.
ഐ.സി.സി മുൻ പ്രസിഡന്റ് എ.പി. മണികണ്ഠൻ, മാനേജിങ് കമ്മിറ്റി മെംബർ സജീവ് സത്യശീലൻ, അനീഷ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ദോഹ: പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തർ സംസ്കൃതിയുടെ വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഗരാഫ, ദോഹ സെന്റർ, മിസൈദ്, മൻസൂറ, ന്യൂ സലാത്ത, വക്ര യൂനിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചു. മറ്റു യൂനിറ്റുകളായ അബുഹമൂർ, നജ്മ, റയ്യാൻ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവ വരും ദിവസങ്ങളിൽ ഇഫ്താർ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.