ദോഹ: സമൂഹ നോമ്പുതുറകളും പള്ളികളിലെ ഇഫ്താറുമൊന്നുമില്ലാത്ത രണ്ടുവർഷത്തിനുശേഷം, കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്ല്യത്തിലായതോടെ സജീവമായി സംഘാടനകളും കൂട്ടായ്മകളും. വിശുദ്ധ റമദാൻ ഒരാഴ്ച പിന്നിട്ടതോടെ നോമ്പുതുറകളും സംഗമങ്ങളുമായി മലയാളികൾ ഉൾപ്പെടെയുള്ള കമ്യൂണിറ്റികൾ സജീവമായി. നോമ്പുതുടങ്ങി, ആദ്യ അവധി ദിനമായ വെള്ളിയാഴ്ചയെത്തിയപ്പോൾ വിവിധ സംഘാടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗങ്ങൾകൊണ്ട് തിരിക്കായി. സൗഹാർദ സന്ദേശവും മതസാഹോദര്യവും വിളംബരം ചെയ്യുന്നതാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന നോമ്പുതുറ ചടങ്ങുകൾ. പഞ്ചായത്തും മഹല്ലുകളും കേന്ദ്രമാക്കിയുള്ള സംഘടനകൾ മുതൽ മണ്ഡല, ജില്ലഅടിസ്ഥാനത്തിലും മറ്റുമായുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ നഷ്ടം നികത്തുന്ന തരത്തിലാണ് നോമ്പുതുറ ചടങ്ങുകൾ സജീവമാകുന്നത്. മതസംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, വാട്സ് ആപ് ഗ്രൂപ്പുകൾ തുടങ്ങി നാനാ തുറകളിലുള്ളവരുടെ നോമ്പുതുറകളാൽ സമൃദ്ധമാണ് ഇത്തവണത്തെ റമദാൻ. സാധാരണ വെള്ളിയാഴ്ചകളിലായിരുന്നു ഇഫ്താറുകൾ അധികവുമെങ്കിൽ ഇക്കുറി എല്ലാ ദിവസവുമായി സമൂഹ ഇഫ്താറുകളും സജീവമാകുന്നു.
കെപ്വ ഖത്തർ കീഴുപറമ്പ് പഞ്ചായത്തിലെ ഖത്തർ പ്രവാസികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ക്യൂ.ഐ.സി.സി ഹാളിൽ 200ഓളം നാട്ടുകാരെ ഉൾപ്പെടുത്തി നടത്തിയ സ്നേഹസംഗമത്തിന് സൈനുദ്ദീൻ തൃക്കളയൂർ, അഷ്റഫ് കെ.ഇ, യാസർ കല്ലായി, റിയാസ് പത്തനാപുരം, ജുനൈസ് കല്ലിങ്ങൽ, മൻസൂർ കിണറ്റിങ്കണ്ടി, ഹർഷാദ് വാലില്ലാപുഴ, തസ്നി വാലില്ലാപുഴ എന്നിവർ നേതൃത്വം നൽകി. ഷബീർ മാട്ട നന്ദി പറഞ്ഞു.
സ്നേഹസൗഹൃദങ്ങളുടെ ഒത്തുചേരലാവണം ഇഫ്താർ സംഗമങ്ങളെന്ന് ഓർമപ്പെടുത്തി യുവകലാസാഹിതി ഖത്തറിെൻറ അൽകോർ-ഗറഫ ബ്രാഞ്ചുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഇഫ്താറിന്നു മുന്നോടിയായി ജീമോൻ ജേക്കബിെൻറ അധ്യക്ഷയിൽ ചേർന്ന യോഗം കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഗറഫ ബ്രാഞ്ച് സെക്രട്ടറി സിറാജുദീൻ, അൽകോർ ബ്രാഞ്ചിനു വേണ്ടി ഷഹീർ നിറവിൽ, യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് പിള്ള, കെ.ഇ. ലാലു, ഇബ്രൂ ഇബ്രാഹിം, ഷെരിഫ് മടപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഖത്തറിലെ ഇന്ത്യന്‍ എഴുത്തുകാരുടെ കൂട്ടായ്മയായ ഖിയാഫ് (ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി.
ശഹാനിയയിലെ തമ്പില്‍ നടന്ന ഇഫ്താറില്‍ അമ്പതിലേറെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
വൈകുന്നേരം നാലു മണിയോടെ തുടങ്ങിയ സംഗമത്തില്‍, പ്രസംഗം, കവിതാലാപനം, കുട്ടികള്‍ക്കായി കളറിങ്, ക്വിസ് തുടങ്ങി വിവിധ പരിപാടികളും അന്താക്ഷരി അടക്കമുള്ള ഗ്രൂപ് മത്സരങ്ങളും നടന്നു. ഖിയാഫ് അംഗം മഞ്ഞിയില്‍ അബ്ദുല്‍ അസീസ് ഇഫ്താര്‍ സന്ദേശം നല്കി സംസാരിച്ചു.
പ്രസിഡന്റ് ഡോ. കെ.സി. സാബു ആമുഖ ഭാഷണം നിർവഹിച്ചു. സെക്രട്ടറി ഇൻ ചാര്‍ജ് മജീദ് പുതുപ്പറമ്പ്, ട്രഷറര്‍ സലീം നാലകത്ത്, തന്‍സീം കുറ്റ്യാടി, ഹുസൈന് വാണിമേല്‍, അന്‍സാര്‍ അരിമ്പ്ര, ശീല ടോമി, ശ്രീകല ജിനന്, അന്‍വര്‍ ബാബു, ശംന അസ്മി എന്നിവര്‍ നേതൃത്വം നല്കി.
പരസ്പരം സൗഹൃദങ്ങൾ പങ്കുവെച്ചും സ്നേഹ സന്ദേശം പകർന്നും കോഴിക്കോട് ജില്ല ഇൻകാസ് കമ്മിറ്റി ഇഫ്താർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പല തിരക്കുകൾക്കിടയിലും ഇഫ്താറിൽ പങ്കെടുക്കാൻ നിരവധി പേർ എത്തി.
ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന സംഗമത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല, പ്രമുഖ പ്രവാസി പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജില്ല ഭാരവാഹികൾ, കോഴിക്കോട് ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കന്മാർ, ഇൻകാസ് പ്രവർത്തകർ എന്നിവർ പങ്കാളികളായി.
ജില്ല പ്രസിഡന്റ് അഷ്റഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ് സി.വി, ട്രഷറർ ഹരീഷ് കുമാർ, വൈസ് പ്രസിഡന്റ് ഷംസു അത്തോളി, സെക്രട്ടറിമാരായ ഷഫീക്ക് കുയിമ്പിൽ, മുഹമ്മദലി വാണിമേൽ, ഗഫൂർ ബാലുശ്ശേരി, അസീസ് പുറായിൽ എന്നിവർ നേതൃത്വം നൽകി.
സാഹോദര്യത്തിന്റെയും മാനവികതയുടെയും പങ്കുവെക്കലിന്റെയും സന്ദേശം നൽകികൊണ്ട് ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം നടത്തി.
ഇൻഡസ്ട്രിയൽ ഏരിയയിലെയും വുക്കൈറിലെയും ക്യാമ്പുകളിലായി നടത്തിയ നോമ്പുതുറയിൽ ഏതാണ്ട് 350 തൊഴിലാളി സഹോദരങ്ങളാണ് പങ്കെടുത്തത്.
ജില്ല പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി. ബോബൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി.പി. റഷീദ്, ജില്ല ഭാരവാഹികളായ കെ.ബി. ഷിഹാബ്, ബിനീഷ് കെ.എ, എം.പി. മാത്യു, ഷിജു കുര്യാക്കോസ്, എം.എം. മൂസ, റിഷാദ് മൈതീൻ, അൻഷാദ് ആലുവ, ബിനു പീറ്റർ, ഷിജോ കെ. തങ്കച്ചൻ, മനോജ് പി.ടി, ഷെമീം ഹൈദ്രോസ്, ഷനീർ ഇടശ്ശേരി, അബൂബക്കർ ഒ.എം, ബിനോജ് ബാബു, എൽദോ എബ്രഹാം, എൽദോ സി. ജോയ്, റെനീഷ് കെ. ഫെലിക്സ്, നബീൽ നസീർ അലി, ടി.എ. അബ്ദുൽ റസാഖ്, പ്രദീപ് കുമാർ, അബു താഹിർ എൽദോസ് സി.എ, അനൂപ് ഇലവുംകുടി, ലേബർ ക്യാമ്പുകളിലെ കോഓഡിനേറ്റർമാരായ മുനീർ എടപ്പാൾ, രഞ്ജിത്ത് തിരുവനന്തപുരം, ശ്രീനിവാസ് എന്നിവർ നേതൃത്വം നല്കി.
ദോഹ: ആശയ വൈവിധ്യത്തിനും ആദര്‍ശ വൈജാത്യങ്ങൾക്കുമിടയിൽ യോജിപ്പിന്റെ രഞ്ജിപ്പിന്റെയും ചരിത്രം തീര്‍ത്ത് യൂനിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ ശ്രദ്ധേയം. പരസ്പരബന്ധത്തിന്റെയും സ്നേഹസാഹോദര്യത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ 13 സംഘടനകളിൽനിന്നുള്ള ഇരുനൂറോളം പ്രവര്‍ത്തകരും നേതാക്കളും ഖത്തറിലെ വ്യാപാര-വ്യവസായ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ഏഴു വര്‍ഷമായി യൂനിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ്ലിംകള് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക മുസ്ലിം ഐക്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ കെ.ജി ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ യൂനിറ്റി ചെയര്മാന് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലോയേഴ്സ് ഫോറം പി.സി കോഓഡിനേറ്ററും വേള്‍ഡ് വൈഡ് ഇന്‍ഡിപെൻഡന്റ് ലോയേഴ്സ് ലീഗ് അസോസിയേറ്റ് അംഗവും ഈസ അല്‍ സുലൈത്തി ലോ ഫേം സീനിയര്‍ ലീഗല്‍ കോണ്‍സലുമായ അഡ്വ. ജൗഹര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ഭരണഘടനാവകാശ ലംഘന നീക്കങ്ങൾ വെല്ലുവിളിയാണെന്നും ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും കര്‍ഷക സമരത്തിന്റെ മാതൃകയില്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അഡ്വ. ജൗഹര്‍ ബാബു ആവശ്യപ്പെട്ടു. യൂനിറ്റി ചീഫ് കോഓഡിനേറ്റര്‍ എ.പി. ഖലീല്‍, യൂനിറ്റി ട്രഷറര്‍ കെ. മുഹമ്മദ് ഈസ, കോഓഡിനേറ്റര്‍ വി.സി. മശ്ഹൂദ്, ഖാസിം ടി.കെ, അഡ്വ. ഇസ്സുദ്ദീന്‍, ഡോ. ബഷീര്‍ പുത്തുപാടം, ജാബിര്‍ ബേപ്പൂര്‍, പി.പി സുബൈര്‍, ഫൈസല്‍ വാഫി, ഒ.എ. കരീം, ഫാസില്‍ ഹമീദ്, ഡോ. സി.കെ. അബ്ദുല്ല, മുനീര്‍ സലഫി, റഷീദ് അലി, കെ.ടി. ഫൈസല്‍, ഡോ. സമീര്‍ മൂപ്പന് എന്നിവര്‍ സംസാരിച്ചു. ഹബീബുല്ല ഖിറാഅത്തും ഫൈസല്‍ ഹുദവി വിവര്‍ത്തനവും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.