ദോഹ: ഓഡിയോ കാസെറ്റിലാക്കി, പഴയ പാനസോണിക്കിെൻറ നീണ്ട പാട്ടുപെട്ടിയിലിട്ട് മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും ആസ്വദിച്ച കാലത്തെ തലമുറകൾക്ക് സുപരിചിതമാണ് തൃശൂർ ചാവക്കാട്ടുകാരൻ കെ.സി. മൊയ്തുണ്ണിയും എം.എസ്. ബാബുരാജിെൻറ പ്രിയ ശിഷ്യൻ റഹ്മാൻ ചാവക്കാടും. മൊയ്തുണ്ണി രചനയും റഹ്മാൻ ചാവക്കാട് സംഗീതവും നൽകി, ആബിദ റഹ്മാനും കൊച്ചി ബഷീറുമെല്ലാം പാടിത്തീർത്ത മാപ്പിളപ്പാട്ട് കാസറ്റുകൾ 1980കളിലെ തലമുറക്ക് ആത്മീയ സ്പർശമുള്ള പാട്ടിെൻറ മേളകളായിരുന്നു.
പാട്ടുകളെല്ലാം യൂ ട്യൂബിലും വാട്സ്ആപ്പിലുമായി, ആസ്വാദകൻ കേൾക്കാൻ ആഗ്രഹിക്കുന്ന നിമിഷം ഒറ്റ ക്ലിക്കിൽ കേട്ടുതുടങ്ങാവുന്ന 2021ലെത്തി. കെ.സി. മൊയ്തുണ്ണിയും അദ്ദേഹത്തിെൻറ പാട്ടുകളും ഇന്ന് പുതുതലമുറക്ക് അന്യമാണ്. ഈ കഥകൾക്ക് ഇപ്പോഴെന്ത് പ്രസക്തിയെന്നാവും വായനക്കാരെൻറ സംശയം. കാര്യമുണ്ട്, പ്രത്യേകിച്ച് ഖത്തറിലെ പ്രവാസി സമൂഹത്തിന്. 1980ൽ എഴുതി, 1983ൽ ഖത്തറിൽ പുറത്തിറങ്ങിയ 'ആത്മാർപ്പണം' എന്ന വശ്യമനോഹര ആൽബത്തിലൂടെയായിരുന്നു കെ.സി. മൊയ്തുണ്ണിയെന്ന ഗാനരചയിതാവിെൻറ പിറവി.
'അനുരാഗ സങ്കൽപ സാമ്രാജ്യമാകുമെൻ സത്തേ...
അനുഭൂതിതൻ മായാ മരീചികയാകുന്നതെന്തെ...
ആത്മാവിലുണരുമൊരായിരം വർണങ്ങൾ തന്നനുരാഗമെ...'
എന്നുതുടങ്ങുന്ന വരികളുമായി പുറത്തിറങ്ങിയ ആൽബം മലയാളി ആസ്വാദകർ ഏറ്റെടുത്തു. പ്രമുഖരായ മാപ്പിളപ്പാട്ട് രചയിതാക്കളുടെ പട്ടികയിലേക്ക് ഇടംപിടിക്കാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല. പക്ഷേ, പിന്നീടൊരിക്കലും ആ പേനയിൽ വിരിഞ്ഞ ഗാനങ്ങൾ ആസ്വദിക്കാൻ മലയാളികൾക്ക് ഭാഗ്യമുണ്ടായിരുന്നില്ല. ഇതിനിടെ, 'ശബ്നം ഗാനമഞ്ജരി' എന്ന പേരിൽ ഇറങ്ങിയ പാട്ടുപുസ്തകത്തെയും ആസ്വാദകർ ഏറ്റെടുത്തു. പഴയകാല ഗാനമേളകളിലും പാട്ടുകച്ചേരികളിലും മറ്റും പലരായി ഈ പുസ്തകങ്ങളിലെ വരികൾ ആസ്വദിച്ചു.
ഇതിനിടെ, പാട്ടുകാരൻ ജീവിതപ്രാരാബ്ധങ്ങളുമായി പാട്ടിെൻറ വഴികളിൽനിന്ന് മാറി. 1974ൽ ഖത്തറിലേക്ക് പറന്ന മൊയ്തുണ്ണി കുടുംബം പോറ്റാനുള്ള തിടുക്കത്തിലായി. സഹോദരങ്ങൾക്കൊപ്പം ഖത്തറിൽ ബിസിനസും മറ്റുമായി സജീവമായേപ്പാൾ, പാട്ടിെൻറ വഴികളിൽനിന്ന് വഴിമാറി. പക്ഷേ, ഇതിനിടയിലും തെൻറ ഡയറികളിൽ അദ്ദേഹം സൂഫി ഭക്തിയും സൗന്ദര്യവുമുള്ള വരികൾ കുറിച്ചിടുന്നുണ്ടായിരുന്നു. പ്രവാസ ലോകത്തെ ജോലിത്തിരക്കിനിടയിലും ഇതെല്ലാം പിറന്നത് കൂടപ്പിറപ്പുകളോ സുഹൃത്തുക്കളോ മക്കളോ അറിഞ്ഞില്ല.
നീണ്ട പതിറ്റാണ്ടുകാലത്തെ പ്രവാസത്തിനൊടുവിൽ ഖത്തർ ജീവിതം അവസാനിപ്പിച്ച് 1991ൽ നാട്ടിലെത്തിയ ശേഷമായിരുന്നു താൻ എഴുതിയ പാട്ടുകളെല്ലാം വീണ്ടുമൊരിക്കൽ പുറംലോകത്ത് എത്തിച്ച്, ആസ്വാദകരിലേക്ക് ഒഴുകണമെന്ന് ആഗ്രഹിക്കുന്നത്. അപ്പോഴേക്കും കാലവും സാങ്കേതിക വിദ്യകളും മാറിത്തുടങ്ങിയിരുന്നു. എങ്കിലും തെൻറ ആഗ്രഹം അദ്ദേഹം മൂടിവെച്ചില്ല. ഡയറിക്കുറിപ്പുകളെല്ലാം മക്കളായ കെ.സി. ആരിഫിനെയും കരീം കോയയെയും ഏൽപിച്ചു. പക്ഷേ, രോഗം ബാധിച്ച പിതാവിെൻറ ചികിത്സയിലായിരുന്നു മക്കളുടെ ശ്രദ്ധ. 1983ലെ ആദ്യ ആൽബത്തിെൻറ തുടർച്ചയെന്ന സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആ കലാകാരൻ 2019ൽ വിടവാങ്ങി.
പിതാവിെൻറ മരണശേഷമാണ് മക്കൾ ഡയറക്കുറിപ്പുകൾ ഗൗരവമായെടുക്കുന്നത്. രക്തത്തിലലിഞ്ഞുചേർന്ന പാട്ടിനെ അവർ വീണ്ടും പൊടിതട്ടിയെടുത്തു. 1983ൽ പുറത്തിറങ്ങിയ ആബിദ റഹ്മാൻ പാടിയ പാട്ടുകളെ പ്രശസ്ത ഗായിക ബൽക്കീസ് റഷീദിെൻറ ശബ്ദത്തിലൂടെ, ഏറെ പുതുമകളുമായി ഗാനാസ്വാദകർക്കായി സമർപ്പിച്ചു. പുതിയകാല ആസ്വാദകർക്ക് പാകമായ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്ത പാട്ടുകൾ ഹിറ്റായതോടെയാണ് ബാപ്പയുടെ ഡയറിക്കുറിപ്പുകളിൽ ഇനിയും മൂളാനായി കാത്തിരുന്ന വരികളെ പുതുതലമുറ സംഗീതജ്ഞരിലൂടെ വീണ്ടുമെത്തിക്കുന്നത്. ആരും കാണാത്ത പാട്ടുകളെല്ലാം ചേർത്ത് 'ആത്മാർപ്പണം രണ്ട്' എന്ന പേരിൽ വീണ്ടും ആസ്വാദകരിലെത്തുേമ്പാൾ, പിതാവിെൻറ ഓരോ സ്വപ്നങ്ങളെയും സാക്ഷാത്കരിക്കുകയാണെന്ന് ഖത്തറിലുള്ള മകൻ ആരിഫ് അഭിമാനത്തോടെ പറയുന്നു.
ചാവക്കാട്ടുകാരൻ തന്നെയായ കുവൈത്തിൽ ജോലിചെയ്യുന്ന പുതുതലമുറയിലെ ശ്രദ്ധേയനായ ഷാഫി ഇബ്രാഹീം ചാവക്കാടാണ് സംഗീത സംവിധാനം നിർവഹിച്ചത്. 40 വർഷം മുെമ്പഴുതി വരികൾക്ക് ശബ്ദം പകരുന്നത് സിനിമ പിന്നണി ഗായകൻ അഭിജിത് കൊല്ലമാണ്. കെ.സി.എം മീഡിയ യൂട്യൂബ് ചാനലിലൂടെ ആത്മാർപ്പണം രണ്ട് ഇന്ന് ആസ്വാദകരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.