ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ നടത്തിയ രക്തദാന ക്യാമ്പ് ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളടക്കം ഇരുന്നൂറോളം പേർ രക്തം നൽകാനെത്തി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് കുമാർ ഷെട്ടി, മാനേജിങ് കമ്മിറ്റി മെംബർമാരായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, സെറീന അഹദ്, ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം നിഹാദ് അലി, ഐ.സി.ബി.എഫ് മുൻ ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായർ,
ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ജനറൽ, സെക്രട്ടറിമാരായ ബഷീർ തുവാരിക്കൽ, അബ്ദുൽ മജീദ്, ട്രഷറർ ഈപ്പൻ തോമസ്, വിവിധ സംഘടന ഭാരവാഹികളായ കെ.ആർ. ജയരാജ്, ഗോപിനാഥ് മേനോൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ എന്നിവരും പ്രവർത്തകരും പങ്കെടുത്തു.
എറണാകുളം ജില്ല പ്രസിഡന്റ് ഷെമീർ പുന്നൂരാൻ, ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ്, ട്രഷറർ എം.പി. മാത്യു, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഡേവിസ് എടശ്ശേരി, ഷിജു കുര്യാക്കോസ്, യൂത്ത് വിങ് ജില്ല പ്രസിഡന്റ് റിഷാദ് മൈതീൻ, ജില്ല വൈസ് പ്രസിഡന്റുമാരായ എം.എം. മൂസ, ഷിജോ തങ്കച്ചൻ, ജില്ല സെക്രട്ടറിമാരായ അൻഷാദ് ആലുവ, ഹരികൃഷ്ണൻ കെ.,
അഡ്വൈസറി ബോർഡ് മെംബർ വർഗീസ് വർഗീസ്, ജില്ല കമ്മിറ്റി മെംബർമാരായ സിറിൾ ജോസ്, ഡാസിൽ ജോസ്, അശ്വിൻ കൃഷ്ണ, സിനിക് സാജു, ബേസിൽ തമ്പി, മുഹമ്മദ് നബിൽ, ഷാജി എം. ഹമീദ്, സോണി ജോസഫ്, വിനോദ് സേവ്യർ, ജെറിൻ ജോർജ്, എം.എ. അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇൻഷുറൻസ് കാമ്പയിനും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.