ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡ് ജേ​താ​ക്ക​ള്‍ മു​ഖ്യാ​തി​ഥി​ക്കൊ​പ്പം

ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ‘ഇ​ൻ​സ്പി​രേ​ഷ​ൻ 2024’ സം​ഘ​ടി​പ്പി​ച്ചു. തു​മാ​മ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്റ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ഷെ​മീ​ർ പു​ന്നൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ലീ​ലി​യോ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ. ​ജ​യ​ല​ക്ഷ്മി പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി ഖ​ത്ത​ർ അ​മീ​റി​ൽ​നി​ന്ന് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ ജോ​ഷ് ജോ​ൺ ജി​ജി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ന്റ്‌ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​മാ​ണ് ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഘ​ട​ന അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ 10, +2 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​ത്. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ദി​ജേ​ഷ് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ എം.​പി. മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ, ഇ​ൻ​കാ​സ് മ​ണ്ഡ​ലം, ജി​ല്ല നേ​താ​ക്ക​ൾ, യൂ​ത്ത് വി​ങ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - INCAS Ernakulam Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.