ദോഹ: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി, ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി റിയാദാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ദോഹയിലെ സി റിങ് റോഡിലെ റിയാദാ മെഡിക്കൽ സെന്ററിൽ നടത്തിയ ക്യാമ്പിൽ 250ഓളം പേർ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തി. രക്തപരിശോധനകൾ, ഡോക്ടർ കൺസൽട്ടേഷൻ, നേത്ര പരിശോധന, ദന്ത പരിശോധന തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇൻകാസ് എറണാകുളം ജില്ല പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷനായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, റിയാദാ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഇൻകാസ് ആക്ടിങ് പ്രസിഡന്റ് സി. താജുദ്ദീൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ് സ്വാഗതവും ട്രഷറർ എം.പി. മാത്യു നന്ദിയും പറഞ്ഞു. ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, കെ.കെ. ഉസ്മാൻ, സിദ്ദീഖ് പുറായിൽ, പ്രദീപ് പിള്ള, എബ്രഹാം കെ. ജോസഫ്, എഡ്വിൻ സെബാസ്റ്റ്യൻ, ഷിബു സുകുമാരൻ, സി.എ.അബ്ദുൽ മജീദ്, അഷ്റഫ് നന്നംമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.