ദോഹ: അഖണ്ഡ ഭാരതത്തിന്റെ നിലനിൽപിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരയായ ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ 39ാമത് രക്തസാക്ഷിത്വ ദിനത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ ഇൻകാസ് ഓഫിസിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ദിര ഗാന്ധിയുടെ ഛായാ ചിത്രത്തിൽ സെൻട്രൽ കമ്മിറ്റി നേതാക്കളും ജില്ല കമ്മിറ്റി ഭാരവാഹികളും പുഷ്പാർച്ചന നടത്തി.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.വി. ബോബൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ആന്റണി ജോണ്‍, സർജിത് കൂട്ടംപറമ്പത്ത്, അഹദ് മുബാറക്, പ്രേംജിത്, ഷിജു കുര്യാക്കോസ്, ഷാജഹാന് കൊല്ലം, അബ്ദുറഊഫ്, ഹനീഫ് ചാവക്കാട്, ഷഫാഫ് ഹാപ്പ, അശ്റഫ് നന്നംമുക്ക്, ഉല്ലാസ് വേലു തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന് തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.