ദോഹ: ഇൻകാസ് ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ വനിത വിങ് നിലവിൽ വന്നു. ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി സ്നേഹ സരിനെയും, ജനറൽ സെക്രട്ടറിയായി ജീജ ലക്ഷ്മിയെയും, ട്രഷററായി റസീന അൻസാറിനെയും, മുഖ്യ രക്ഷാധികാരിയായി ഷഹാന ഇല്യാസിനെയും, അഡ്വൈസറി ബോർഡ് ചെയർപേഴ്സനായി മിനു ആഷിഖിനെയും തെരഞ്ഞെടുത്തു.
ബഹുസ്വരതയും, ജനാധിപത്യ, മതേതര, മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയെ വർഗീയ ഫാഷിസ്റ്റ് ശക്തികൾ വിദ്വേഷ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് വിപിൻ പി കെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ഐ.വൈ.സി ഇന്റർനാഷനൽ പ്രസിഡന്റ് ഷഹാന ഇല്യാസ് ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു. മുഖ്യ രക്ഷാധികാരി അഷറഫ് വടകര പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. സി.വി. അബ്ബാസ് ആശംസ നേർന്നു. ഖമറുന്നിസ സിദ്ദീഖ് , അഷിറ അഷറഫ്, റസീന അൻവർ സാദത്ത്, വി.കെ. സൗബീന എന്നിവരെ രക്ഷാധികാരികയും ,രശ്മി ശരത്ത്, ബിന്ദു സോമൻ, സാജിദ സക്കീർ, ഷൈമ സജീവൻ അഡ്വൈസറി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു .
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ - ഷമി തിരുവങ്ങോത്ത്, ധന്യ സൗബിൻ, അഞ്ജു വലിയ പറമ്പിൽ, ഖദീജ സിദ്ദീഖ് സി.ടി, ഡോ. ഫാത്തിമത്ത് സുഹറ, ഷമ്ന ഷാഹിദ്, ഡോ. ഐഷ ഷിഫിൻ. ഓർഗനൈസിങ് സെക്രട്ടറി: മറിയം വർദ. ജോ. സെക്രട്ടറിമാർ: ജൻഷി ജിഷാദ്, ജംഷിന റഈസ്, തസ്നിമ റംഷിദ്, മുഫീദ നിംഷിദ്, സാലിഹ നിതാൽ, ഫൈനുജ നദീം, നജ്മുന്നിസ, എൻ.എച്ച്. നജ്ല , റയ്ന ഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.