ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിങ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദോഹ സി റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററിൽ നടത്തിയ ക്യാമ്പ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളും സ്ത്രീകളുമുൾപ്പെടെ ഇരുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. പരിശോധനക്ക് പുറമെ മരുന്നും കണ്ണടയും സൗജന്യനിരക്കില്‍ നൽകി. നേത്രപരിശോധന ക്യാമ്പില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, റിയാദ മെഡിക്കൽ സെന്റര്‍ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, വിവിധ അപെക്സ് ബോഡി ഭാരവാഹികളായ കെ.വി. ബോബൻ, ദീപക് കുമാർ ഷെട്ടി, മുഹമ്മദ് കുഞ്ഞി, കുൽദീപ് കൗർ, നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, വിനോദ് വി. നായർ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വി.എസ്. അബ്ദുൽ റഹ്മാൻ, ബഷീർ തുവാരിക്കൽ, അബ്ദുൽ മജീദ്, ഡേവിസ് ഇടശ്ശേരി, ഷഹന ഇല്യാസ് എന്നിവര്‍ പങ്കെടുത്തു. യൂത്ത് വിങ് എറണാകുളം ജില്ല പ്രസിഡന്റ് റിഷാദ് മൊയ്ദീൻ, വൈസ് പ്രസിഡന്റ് ഡാസിൽ ജോസ്, ട്രഷറർ അശ്വിൻ കൃഷ്ണ, വിവിധ കമ്മിറ്റി ഭാരവാഹികളായ ബിനീഷ് അഷ്റഫ്, പി.ആർ. ദിജേഷ്, എം.പി. മാത്യു, ഷിജു കുര്യാക്കോസ്, കെ.ബി. ശിഹാബ്, മഞ്ജുഷ ശ്രീജിത്ത്, എം.എം. മൂസ, ഷിജോ തങ്കച്ചൻ, അൻഷാദ് ആലുവ, ഹരികൃഷ്ണൻ കെ., വർഗീസ് വർഗീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.