ദോഹ: ഓരോ ടീമിലുമായി അഞ്ചുപേർ വീതം മാറ്റുരച്ച വടംവലി മത്സരം സംഘടിപ്പിച്ച് ഇൻകാസ് യൂത്ത് വിങ്.
380 കിലോ തൂക്കത്തിൽ അഞ്ചുപേർ അണിനിരന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ സാക്ക് ഖത്തർ എ, ബി ടീമുകൾ സ്വന്തമാക്കി.
ടീം തിരൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ജീസ് ജോസഫ്, ഷൈനി കബീർ, പ്രദീപ്, ആഷിഖ് അഹമ്മദ് തുടങ്ങിയവർ ട്രോഫികൾ വീതരണം ചെയ്തു. ഇൻകാസ് യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് അനീസ് കെ.ടി. വളപുരം അധ്യക്ഷത വഹിച്ചു.
കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി ഷംലിക്ക് കുരിക്കളെ ജൂട്ടാസ് പോൾ ഷാളണിയിച്ച് ആദരിച്ചു. ഹക്കീം നരവണ, ഷാഹിൻ മജീദ്, ഹാഫിൽ ഒട്ടുവയൽ, ഇർഫാൻ പകര, സഫീർ കരിയാട്, റാഫി കൊല്ലം, സാഹിർ എറണാകുളം, നൗഫൽ പി.സി. കട്ടുപ്പാറ, സൽമാൻ എറണാകുളം, ജോബിൻ വയനാട്, ടിജോ കുര്യൻ, വസീം അബ്ദുൽ റസാഖ്, റിനോൾഡ് അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവീൻ കുര്യൻ സ്വാഗതവും ട്രഷറർ പ്രശോഭ് നമ്പ്യാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.