ഹമദ്​ തുറമുഖം 

സ്വകാര്യമേഖലയിലെ കയറ്റുമതിയിൽ വർധന

ദോഹ: ഫെബ്രുവരിയിൽ ഖത്തർ സാമ്പത്തികമേഖലയെ സംബന്ധിച്ച് നേട്ടങ്ങളെന്ന് ഖത്തർ ചേംബർ. സ്വകാര്യ മേഖലയിൽനിന്നുള്ള കയറ്റുമതിയിൽ 10 ശതമാനം വർധന രേഖപ്പെടുത്തിയതായും വിദേശ– വാണിജ്യ മേഖലയിൽ ഉണർവുണ്ടായിട്ടുണ്ടെന്നും ഖത്തർ ചേംബർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഖത്തർ ആസൂത്രണ സ്​ഥിതിവിവരക്കണക്ക്​ അതോറിറ്റിയുടെ (പി.എസ്.എ) കണക്കുകൾ പ്രകാരം ആകെ 28 ബില്യൻ റിയാലി​‍െൻറ വിദേശവ്യാപാരമാണ് നടന്നത്​. മുൻ മാസത്തെ അപേക്ഷിച്ച് 3.8 ശതമാനം കുറവാണിത്​. ഖത്തറിൽ നിർമിച്ച ഉൽപന്നങ്ങളും ഖത്തറിലെത്തിച്ച് വീണ്ടും പുനരുൽപാദിപ്പിച്ച ഉൽപന്നങ്ങളുമായി 20.6 ബില്യൻ റിയാലി​‍െൻറ വ്യാപാരമാണ് നടന്നത്​. മുൻ മാസത്തെ അപേക്ഷിച്ച് 3.3 ശതമാനം കുറവ് രേഖപ്പെടുത്തി.

ഫെബ്രുവരിയിൽ 7.4 ബില്യൻ റിയാലി​‍െൻറ ഇറക്കുമതിയാണ് നടന്നത്​. ജനുവരിയെ അപേക്ഷിച്ച് 5.1 ശതമാനം കുറവാണ് ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നതെന്നും പി.എസ്​.എ വ്യക്തമാക്കി. വർഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിൽ മികച്ച ബന്ധമാണുള്ളത്​. ഖത്തറിൽനിന്ന്​ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണെന്ന്​ കസ്​റ്റംസ്​ ജനറൽ അതോറിറ്റി (ജി.എ.സി) കണക്കുകൾ പറയുന്നു.

2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാണ്. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണ്ണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. 2018–19 കാലയളവില്‍ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം 12 ബില്യണിലധികം ഡോളറി​േൻറതാണ്​​. ഖത്തറിൻെറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എല്‍.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. ആക്സസറികള്‍, മനുഷ്യനിര്‍മിത നൂല്‍, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്‍, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്ന്​ ഇറക്കുമതി ചെയ്യുന്നത്​.

ഇന്ത്യയിൽ ഖത്തർ ഇൻവെസ്​റ്റ്മെൻറ് അതോറിറ്റിയുടെ (ക്യൂ.ഐ.എ) ഓഫിസ്​ തുറക്കാൻ ഖത്തർ പദ്ധതിയിടുന്നതായി അടുത്തിടെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞിരുന്നു. മാർച്ചിൽ ഇന്ത്യൻ സാമ്പത്തികവർഷം അവസാനിക്കുന്നതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം 11 ബില്യൻ ഡോളറിലെത്തും. ഖത്തറിൻെറ കയറ്റുമതിമേഖലയുടെ പ്രധാനകേന്ദ്രം ഹമദ്​ തുറമുഖമാണ്​.


Tags:    
News Summary - Increase in exports from the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.