ദോഹ: തൃശൂർ ജില്ല സൗഹൃദ വേദി ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാടിെൻറ മോചനത്തിനായി വീരമൃത്യു വരിച്ച ധീരദേശാഭിമാനികളുടെ ഓർമകൾക്കു മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
വേദി പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ആർ.ഒ. അഷറഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ പ്രമോദ് എന്നിവർ ആശംസകളും, ജനറൽ കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ സ്വാതന്ത്ര്യദിന സന്ദേശവും കൈമാറി. തുടർന്ന് നടന്ന മെംബർഷിപ് 2022 കാമ്പയിൻ ഔദ്യോഗിക ഉദ്ഘാടനം മുസ്തഫ പ്രമുഖ റിയാലിറ്റി ഷോ ഗായകൻ ഹംദാൻ ഹംസക്കും, മെംബർഷിപ് കമ്മിറ്റി ചെയർമാൻ നാസർ കറുകപ്പാടത്ത്, ഷാജി, സൗമ്യ ഷാജി ദമ്പതികൾക്കും, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ കെ.എം.എസ്. ഹമീദ് ബിജു പി.എക്കും അംഗത്വം നൽകി നിർവഹിച്ചു. ഫിനാൻഷ്യൽ കൺട്രോളർ പി.കെ. ഇസ്മയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.