ഖത്തർ: എംബസി സ്വാതന്ത്ര്യദിനാഘോഷം ഓണ്‍ലൈനിലൂടെ രാവിലെ ഏഴ് മുതല്‍

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് രാവിലെ 7 മുതൽ തുടക്കം കുറിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കോവിഡ്-19 പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒാൺലൈൻ വഴിയായിരിക്കും സ്വാതന്ത്ര്യദിന പരിപാടികളെന്ന് എംബസി വ്യക്തമാക്കി.

രാവിലെ 7 മണിക്കാണ് പതാക ഉയർത്തൽ. അംബാസഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തും.

ശേഷം ദേശീയഗാനം ആലപിക്കും. 7.15ന് രാഷ്​ട്രപതിയുടെ സന്ദേശം അംബാസഡർ വായിക്കും. 7.35ന് നടക്കുന്ന ദേശഭക്തിഗാനം വിവിധ ഇന്ത്യൻ സ്​കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ അവതരിപ്പിക്കും.

ഇന്ത്യൻ എംബസിയുടെ ഫേസ്​ബുക്ക് പേജ്, @indEmbDoha ട്വിറ്റർ പേജ്, youtube.com/QatarStories യൂട്യൂബ് പേജിലും പരിപാടികൾ തത്സമയം സംേപ്രഷണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.