ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റിക്കുവേണ്ടി എക്സ്പാറ്റ് സ്പോർട്ടിവ് സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന ലോകകപ്പ് ആഘോഷം 'ഫാൻസ് ഫിയസ്റ്റ'യുടെ ഭാഗമായി നടക്കുന്ന ഫാന്‍സ് സെവന്‍സ് ഫുട്ബാള്‍ ടൂർണമെന്റ് ലോഗോ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് പ്രകാശനം ചെയ്തു. ടൂർണമെന്റ് ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന് പരിപാടി വിശദീകരിച്ചു.
ഓര്‍ഗനൈസിങ് കമ്മിറ്റി മെംബര്‍ സജ്ന സാക്കി, മീഡിയ കോഓഡിനേറ്റര്‍ റബീഅ് സമാന് തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് കമ്മിറ്റിയംഗങ്ങളായ അനസ് ജമാല്‍, ഡോ. നൗഷാദ്, നിഹാസ് എറിയാട്, ഷബീബ് അബ്ദുറസാഖ്, റഹ്മത്തുല്ല കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ച 2.30 മുതല്‍ മിസൈമീറിലെ ഹാമില്ട്ടണ് ഇന്റര്‍ നാഷനല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെവന്‍സ് ടൂർണമെന്റില്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ജഴ്സിയില്‍ ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ കളത്തിലിറങ്ങും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും നല്‍കും. ടൂർണമെന്റിനോടനുബന്ധിച്ച് സ്റ്റേഡിയങ്ങളോടൊന്നിച്ചെടുത്ത ഫോട്ടോഗ്രഫി മത്സരം, ഫുട്ബാള്‍ ജഗ്ലിങ്, കുട്ടികള്‍ക്കായി ചിത്രരചന, പെയിന്റിങ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന-സമാപന സെഷനുകളിലായി കായിക മന്ത്രാലയ പ്രതിനിധികള്‍ ഉൾപ്പെടെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പരേഡും കലാപ്രകടനങ്ങളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.