ദോഹ: ഖത്തറിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ (ഐ.എം.എഫ്) പ്രസിഡന്റായി പി.കെ. ഫൈസലിനെ (മീഡിയ വണ്‍) തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായി സാദിഖ് ചെന്നാടന്‍, ജനറല്‍ സെക്രട്ടറിയായി ശ്രീദേവി ജോയ് (മലയാള മനോരമ), സെക്രട്ടറിയായി ജി. രതീഷ് (98.6-റേഡിയോ മലയാളം), ട്രഷററായി കെ. ഹുബൈബ് (ഗള്‍ഫ് മാധ്യമം) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഐ.എം.എ റഫീഖ് (കേരള ശബ്ദം), ഓമനക്കുട്ടന് (കൈരളി), ഷഫീഖ് അറക്കല്‍ (മംഗളം), അഷ്റഫ് തൂണേരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എന്നിവര്‍ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഐ.എംഎ റഫീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ. ഫൈസല്‍, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷഫീഖ് അറക്കല്‍ എന്നിവര്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു.അംഗങ്ങളായ അപ്പുണ്ണി, നിസ (റേഡിയോ സുനോ) എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.