ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്ററിലെ ഒ.പി.ഡി വിഭാഗം ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ ‘ഓണനിലാവ് 23’ ആഘോഷിച്ചു. ദോഹയിൽ നടന്ന ആഘോഷ ചടങ്ങുകൾ ചലച്ചിത്ര പിന്നണി ഗായകൻ കണ്ണൂർ ശരീഫ് ഗാനമാലപിച്ച് ഉദ്ഘാടനം ചെയ്തു.
ആതുരസേവന രംഗത്തെ മാലാഖമാരെ കുറിച്ച് എഴുതി അദ്ദേഹം തന്നെ ഈണം നൽകിയ ഗാനമാലപിച്ചായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സീനിയർ സ്റ്റാഫ് മെംബർ അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ ഗിൽബർട്ട് ഓണസന്ദേശം നൽകി. ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ, ബിനുമോൻ വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ലിജി ചെറിയാൻ സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും കളികളും മഹാബലിയെ വരവേറ്റുള്ള ഘോഷയാത്രയും വടംവലി മത്സരങ്ങളുമായി ‘ഓണനിലാവ്’ ശ്രദ്ധേയമായി. ലിന്റാ തോമസ്, ജിനു ഇടിക്കുള, ഷംന ആഷിക്ക്, ഷാഹിന, ആഷിഖ് ഇക്ബാൽ, അരുൺ പി. അഗസ്റ്റിൻ, സഞ്ജു കെ. ബാബു എന്നിവർ നേതൃത്വം നൽകി. ഹനീഷ ജാഫർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.