ദോഹ: ഖത്തറിൽനിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 സർവിസുകൾ നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. എന്നാൽ എന്നുമുതൽ സർവിസ് തുടങ്ങുമെന്ന് അറിയിച്ചിട്ടില്ല.
സൗദി, കുവൈത്ത്, ഒമാൻ രാജ്യങ്ങളിലേക്കും സർവിസ് നടത്തും. ആകെ 97 സർവിസുകളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് നടത്തുക.
സ്വകാര്യ വിമാനകമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 180 സർവിസുകളിൽ പകുതിയും തങ്ങൾക്കാണ് ലഭിച്ചതെന്നും ഇൻഡിഗോ അറിയിച്ചു.
സൗദിയിൽ നിന്ന് 36, കുവൈത്തിൽ നിന്ന് 23, ഒമാനിൽ നിന്ന് 10, ഖത്തറിൽ നിന്ന് 28 എന്നിങ്ങനെയാണ് സർവിസുകൾ.
എല്ലാ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് സർവിസ് നടത്തുക. നേരത്തേ ഖത്തർ എയർവേയ്സും ഇന്ത്യയിലേക്ക് സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.